-->

Followers of this Blog

2009, ജൂലൈ 4, ശനിയാഴ്‌ച

വളവിലെ ചതികള്‍

ചെങ്കല്ലു ചെത്തിയ ഇടവഴിയിലെ
വളവു നീ ഓര്‍ക്കുന്നുണ്ടോ?

നിന്റെ ചുണ്ടിലെ വിയര്‍പ്പിനു ഉപ്പാണ്
എന്നു ഞാന്‍ പറഞ്ഞു.
നിന്റെ ചെവികള്‍ക്കപ്പുറം പറന്നു പോയ
എന്റെ വാക്കുകളേ,
വലയെറിഞ്ഞു പിടിച്ച്,
വളവു തിരിഞ്ഞു വന്നൊരാള്‍.
ഒരണുവിസ്ഫോടനത്തിനപ്പുറം
മനസ്സു കൊണ്ട് അതിര്‍ത്തി വരച്ച്
രണ്ട് രാജ്യങ്ങളായ്,
നിന്റെ വീടും എന്റെ വീടും, പിന്നെ
നമുക്കിടയില്‍ ഇന്നോളം മായാത്തൊരീ
നിയന്ത്രണരേഖയും.

പൊടിമീശയെ അരിച്ചിറങ്ങിയ പുകയും,
നീറിനിന്നു ചുവന്ന കനല്‍ തുമ്പും,
അണഞ്ഞലിഞ്ഞീ കാറ്റില്‍ മായും മുന്‍പ്,
വളവു തിരിഞ്ഞു വന്നൊരാള്‍.
അണയാത്ത സിഗരറ്റു മുന കൊണ്ട്
കൈത്തണ്ടയില്‍ വീണ അപ്പന്റെ കയ്യൊപ്പ്.
നിയന്ത്രണ രേഖയുടെ
നീറുന്ന ഓര്‍മ്മകള്‍.

വീശിവളച്ച വണ്ടിക്കു മുന്നില്‍,
വീശി നിന്ന കാക്കി കൈകള്‍.
വളവു തിരിഞ്ഞു വന്നൊരാള്‍.
ആ വളവിലാണു
നൂറു രൂപയുടെ വിലയുള്ള
നിയന്ത്രണരേഖകള്‍.

വളവുകളേ,
നിങ്ങള്‍ സുന്ദരമാകുന്നു,
സുന്ദരികളാകുന്നു.
അതെ,
ചുണ്ടിന്റെ കോണില്‍
ചെറിയ ചതി പുരട്ടി വെച്ച സുന്ദരികള്‍.
വളവുകളിലെ ചതികള്‍
സൂക്ഷിക്കുക

ജീവിതത്തിന്റെയൊരു വളവില്‍,
കയറും കണക്കു പുസ്തകവുമായ്,
ചിത്രഗുപ്തനുമിരിക്കുന്നു.
അവിടെയൊടുങ്ങുന്ന
നിയന്ത്രണരേഖകള്‍.
വളവിലെ ചതികള്‍
സൂക്ഷിക്കുക...

16 അഭിപ്രായങ്ങൾ:

Sabu Kottotty പറഞ്ഞു...

((((( ഠേ )))))

രണ്ട് രാജ്യങ്ങളായ്,
നിന്റെ വീടും എന്റെ വീടും, പിന്നെ
നമുക്കിടയില്‍ ഇന്നോളം മായാത്തൊരീ
നിയന്ത്രണരേഖയും.

എത്രയോ കാലങ്ങളായ്
നമ്മള്‍ സാധുക്കള്‍
വിലപിയ്ക്കുന്നു ഈ
നിയന്ത്രണരേഖ കാരണം

ചാണക്യന്‍ പറഞ്ഞു...

"പൊടിമീശയെ അരിച്ചിറങ്ങിയ പുകയും,
നീറിനിന്നു ചുവന്ന കനല്‍ തുമ്പും,
അണഞ്ഞലിഞ്ഞീ കാറ്റില്‍ മായും മുന്‍പ്,
വളവു തിരിഞ്ഞു വന്നൊരാള്‍.
അണയാത്ത സിഗരറ്റു മുന കൊണ്ട്
കൈത്തണ്ടയില്‍ വീണ അപ്പന്റെ കയ്യൊപ്പ്.
നിയന്ത്രണ രേഖയുടെ
നീറുന്ന ഓര്‍മ്മകള്‍..."-

നല്ല വരികള്‍....

സമാന്തരന്‍ പറഞ്ഞു...

അങ്ങനെയങ്ങനെ വളവുകളിലെന്തെല്ലാം...

Vinodkumar Thallasseri പറഞ്ഞു...

വളവുകളെക്കുറിച്ചുള്ള ചില നേര്‍വരികള്‍. നന്നായിരിക്കുന്നു.

നാസ് പറഞ്ഞു...

:-)

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

വളവുകളിലെ ചതികള്‍!

കണ്ണനുണ്ണി പറഞ്ഞു...

അങ്ങനെ ഒരുപാട് വളവുകളിലൂടെ ജീവിതം മുന്‍പോട്ടു പോവുന്നു...
കൊള്ളാം മാഷെ

അജ്ഞാതന്‍ പറഞ്ഞു...

വളവുകള്‍ ഇല്ലാത്ത ജീവിതം, കണക്കു പുസ്തകം ഇല്ലാത്ത ചിത്രഗുപ്തനെ പോലെയാണ്. നന്നായിട്ടുണ്ട്...
ഇനിയും വളവുകള്‍ ചേര്‍ത്ത് എഴുതുക..

vidhia18@gmail.com

വരവൂരാൻ പറഞ്ഞു...

ചെങ്കല്ലു ചെത്തിയ ഇടവഴിയിലെ
വളവു നീ ഓര്‍ക്കുന്നുണ്ടോ...

ഇഷ്ടപ്പെട്ടു

Thus Testing പറഞ്ഞു...

കൊട്ടോട്ടിക്കാരാ,
ചാണക്യാ,
സമാന്തരാ,
വിനുവേട്ടാ,
നാസ്,
രാമേട്ടാ,
കണ്ണനുണ്ണി,
Vidhia,

നന്ദി

Kasim Sayed പറഞ്ഞു...

നല്ല വരികള്‍ !!!

ശ്രീഇടമൺ പറഞ്ഞു...

ജീവിതത്തിന്റെയൊരു വളവില്‍,
കയറും കണക്കു പുസ്തകവുമായ്,
ചിത്രഗുപ്തനുമിരിക്കുന്നു.
അവിടെയൊടുങ്ങുന്ന
നിയന്ത്രണരേഖകള്‍.
വളവിലെ ചതികള്‍
സൂക്ഷിക്കുക...

നല്ല വരികള്‍...
കവിത നന്നായിട്ടുണ്ട്..
ആശംസകള്‍...*

Madhavikutty പറഞ്ഞു...

"വളവിലെ ചതികള്‍ ..."
നന്നായിരിക്കുന്നു.

murari-thanima.blogspot.com പറഞ്ഞു...

വളവിലെ ചതികള്‍ പോലെ തന്നെ യാണ്‌ തിരിവുകളും
ആശംസകളോടെ

മുഫാദ്‌/\mufad പറഞ്ഞു...

നന്നായിരിക്കുന്നു ഈ വളവുകള്‍.
ക്യാമ്പസ്‌ ചിത്രങ്ങളുമായി ചില വരികള്‍ . വായിച്ചു തിരുത്തലുകള്‍ അറിയിക്കുക.
http://mufadek-mufad.blogspot.com/

Thus Testing പറഞ്ഞു...

വരവൂരാ,
ശ്രീ,
കാസിം,
മാധവിക്കുട്ടി,
മുരളി,
മുഫാദ്,
നന്ദി...

മുഫാദ്, അതു ഞാന്‍ വായിച്ചു. നന്നായിട്ടുണ്‍ട്. ആശംസകള്‍