-->

Followers of this Blog

2014, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

കോടി സ്വപ്നം

ആറുകോടിയുടെ സ്വപ്നം
പലതുണ്ടുകളായ്‌
കീറിയിട്ടടത്ത്‌
നിന്നുതന്നെ
രണ്ടുകോടിയുടെ സ്വപ്നം
പൂവിടുന്നു.
സ്വപ്നത്തിൽ നിന്നും
സ്വപ്നത്തിലേക്കുള്ള ദൂരം
ഓണത്തിൽ നിന്നും
പൂജയിലേക്കും

പൂജയിൽ നിന്ന്
ക്രിസ്മസിലേക്കും
ക്രിസ്മസിൽ നിന്ന്
വിഷുവിലേക്കും
റംസാനിലേക്കും
വീണ്ടും ഓണത്തിലേക്കും.

1 അഭിപ്രായം:

ajith പറഞ്ഞു...

കോടിക്കണക്കിന് സ്വപ്നങ്ങള്‍!