കാഴ്ചയിലും കേള്‍വിയിലും അസാമാന്യശക്തിയുള്ള പക്ഷിയാണ്
വെള്ളിമൂങ്ങയെങ്കില്‍ ജിബുജേക്കബിന്‍റെ ‘മാമച്ചന്‍ വെള്ളിമൂങ്ങ’
(ബിജുമേനോന്‍) ഈ രണ്ടു കാര്യത്തിലും ഒരുപടി കൂടി മുന്നിലാണ്. കാണുന്നതിലും
കേള്‍ക്കുന്നതിലും മാത്രമല്ല കാണാനിരിക്കുന്നത് കാണാനും
കേള്‍ക്കാനിരിക്കുന്നത് കേള്‍ക്കാനും കഴിവുള്ള മാമച്ചന് വെള്ളിമൂങ്ങ എന്ന
പേര് തത്വത്തിലും പ്രവര്‍ത്തിയിലും യോജിക്കുന്നു. വെള്ളിമൂങ്ങ:
മുന്‍വിധികളില്ലാതെ ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രം.
അലഞ്ഞുപോകുന്നവന്റെ ത്വരയില്ലാതെ...തീര്‍ത്ഥാടകന്റെ വിശുദ്ധിയില്ലാതെ...കാല്പാടുകള് മാഞ്ഞ വഴികളിലൂടെ...
Followers of this Blog
2014, ഒക്‌ടോബർ 16, വ്യാഴാഴ്‌ച
എന്താ എന്‍റെ പേര്? (ഉല്‍പ്പന്‍ @ പോലീസ് സ്റ്റേഷന്‍)
ക്രിക്കറ്റ് എന്ന് പറയുമ്പോള്‍ പി എസ് സി റാങ്ക് ഗൈഡ് വെച്ചു നോക്കിയാല്‍ ഇന്ത്യയുടെ ദേശീയ
ഗെയിം അല്ലെങ്കിലും സംഗതി പ്രചാരത്തില്‍ ആ ലെവലിലാണ്. എന്ന് മാത്രമല്ല
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന മഹാനായ മഹാന്‍ ഒരു മാതിരി
ട്വന്‍റി-ട്വന്‍റിയില്‍ സിക്സ് അടിച്ചു കൂട്ടുന്നത് പോലെ സെഞ്ചുറി അടിച്ചു
കൂട്ടുന്ന കാലവും. പിന്നെ മൂന്നും ഒന്നും നാല് വടി കുത്തി നിര്‍ത്താന്‍
വേണ്ട സ്ഥലം മാത്രം മതി, അതിര് വേലി, കോമ്പൌണ്ട് വാള്‍, പഞ്ചായത്ത് വഴി,
കുറ്റിക്കാട് എന്ന് വേണ്ട ഒരു മാതിരി തിരിച്ചറിയാന്‍ പറ്റുന്ന
അടയാളങ്ങളൊക്കെ ബൌണ്ടറിയായി മാര്‍ക്ക് ചെയ്ത് കളി തുടങ്ങാന്‍. ഇതൊക്കെ
ഒത്തു വന്നിരുന്ന ഒരു കാലം.
2014, ഒക്‌ടോബർ 7, ചൊവ്വാഴ്ച
രണ്ടാം പ്രണയത്തിൽ
മരിക്കാത്തവരില്‍
ഒന്ന്...
ഓര്‍മ്മകളെന്ന്!
"പിരിയുക നാ"മെ-
ന്നിരുവാക്ക് കൊണ്ട് നീ
കീറിപറിച്ചൊരു
ഹൃദയത്തി-
നരികുകളില്‍
ഒന്ന്...
ഓര്‍മ്മകളെന്ന്!
"പിരിയുക നാ"മെ-
ന്നിരുവാക്ക് കൊണ്ട് നീ
കീറിപറിച്ചൊരു
ഹൃദയത്തി-
നരികുകളില്‍
2014, ഒക്‌ടോബർ 3, വെള്ളിയാഴ്‌ച
ഉല്‍പ്പന്‍റെ രാഷ്ട്രീയ പ്രവേശനം: As per Planning
ഈ കഥയില്‍ ഉല്‍പ്പന് സഹനടന്‍റെ റോള്‍ മാത്രമേയുള്ളൂ, കാരണം മെയിന്‍ നടന്‍ നുമ്മട മാഷാണ്. മാഷ് എന്ന് വെച്ചാൽ പ്രദേശത്തെ കാണ്‍ഗ്രസ് പ്രസ്ഥാനം തന്നെയായിരുന്നു, അഥവാ മാഷില്ലെങ്കിൽ സാക്ഷാൽ ഒടയതമ്പുരാൻ ഇറങ്ങി വന്ന് നേരിട്ട് ഇടയലേഖനമിറക്കിയാല്‍ പോലും കരക്കാര് കൈപ്പത്തിയിൽ കുത്തില്ല. ആ ലെവലിൽ ഒരു ‘നരസിംഗം മോഡൽ പ്രസ്ഥാനം’ തന്നെയായിരുന്നു മാഷ് എന്ന് വേണേൽ പറയാം. മാഷ് എന്നൊക്കെ പറയുമ്പോള്‍ സത്യത്തിൽ പുള്ളിക്കാരൻ അംഗനവാടിയിൽ പോലും രണ്ടക്ഷരം പഠിപ്പിക്കാൻ പോയിട്ടില്ല. എങ്കിലും മഹാമനസ്കരായ കരക്കാർ അങ്ങേരെ മാഷേന്ന് വിളിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)