-->

Followers of this Blog

2014 ഒക്‌ടോബർ 7, ചൊവ്വാഴ്ച

രണ്ടാം പ്രണയത്തിൽ

മരിക്കാത്തവരില്‍
ഒന്ന്...
ഓര്‍മ്മകളെന്ന്!

"പിരിയുക നാ"മെ-
ന്നിരുവാക്ക്‌ കൊണ്ട് നീ
കീറിപറിച്ചൊരു
ഹൃദയത്തി-
നരികുകളില്‍

പൊടിയുന്ന
ചുവന്ന ബിന്ദുക്കള്‍
പടര്‍ന്നതാദ്യം
നിന്റെ ചുണ്ടിലും
പിന്നെയീ മണ്ണില്‍
ചീഞ്ഞത്
വളമാകും മുന്‍പും...

ഇവിടെയീ
പച്ച മണ്ണിൽ
പുതച്ചുറങ്ങിയ
മരവിപ്പിൽ
വേരാഴ്ത്തി
പടുമുള പൊട്ടിയൊരു
ചെറുതണ്ടില്‍
രണ്ടു നാള്‍ മുന്‍പൊരു
ശവംനാറി പൂത്തു.
ആയിരമുദക
ചോറുരുളകള്‍
കൊത്തിയായിരം
കാക്കകൾ
ചിറകടിച്ചുയർന്നിട്ടും
ഗതിതേടിയിന്ന്
പ്രഭാതം വരെ
യലഞ്ഞ
ഓർമ്മകളുടെ
പ്രേതങ്ങൾ
ശവംനാറികളുടെ
ഗന്ധത്തിൽ
മോക്ഷം നേടിയെന്ന്.

ഇവിടം മുതൽ
നമ്മൾക്ക്
പറയുവാനുള്ളത്
ശവംനാറികളുടെ
രണ്ടാം പ്രണയത്തിൽ
മരിക്കാനുള്ള
വാക്കുകളാണ്

അഭിപ്രായങ്ങളൊന്നുമില്ല: