-->

Followers of this Blog

2008, ഒക്‌ടോബർ 16, വ്യാഴാഴ്‌ച

ദത്തെടുപ്പിന്റെ ആത്മീയ വേ(ര്‍)ഷന്‍

പൂച്ചയ്ക്കെന്തു പൊന്നുരുക്കിന്നടിത്തു കാര്യം. അല്മായനു ആത്മീയദത്തില്‍ അഭിപ്രായം പറയാമോ ആവൊ? അഭിപ്രായമൊന്നുമില്ല. സംഗതി എന്താണെന്നറിയാനുള്ള ത്വര മാത്രമേ ഉള്ളൂ. അഥവാ അതു പിതാക്കന്മാര്‍ക്കുള്ള പ്രത്യേക അധികാരമാണെങ്കില്‍ സംശയം സവിനയം പിന്‍വലിച്ചിരിക്കുന്നു. കാര്‍ന്നോര്‍ക്ക് അടുപ്പിലും സാധിക്കാം എന്നാണല്ലോ പ്രമാണം. അര്‍ത്ഥപണ്ഡിതന്‍ അടൂരാനു വെല്ല അഭിപ്രായവുമുണ്ടൊ?

രൂപതയില്‍ നടക്കുന്ന കൊള്ളരുതായ്മകളെക്കുറിച്ചു ദത്തുപുത്രിക്ക് ദര്‍ശനങ്ങള്‍ ഉണ്ടാകുന്നു.


കൊള്ളാം. ഇത്തരം ദര്‍ശനങ്ങളുള്ള വനിതകള്‍ എല്ലാ രൂപതയിലും ഉണ്ടാകുമാറാകട്ടെ. എല്ലാ ഉള്ളുകളികളും പുറത്തുവരുന്നതോടൊപ്പം സിസ്റ്റര്‍ അഭയയുടെ കാര്യ്വും ഹൈക്കോടതിക്ക് ഈ വനിതയേ ഏല്‍പ്പിക്കാം.

അച്ചന്മാരുടെ ഒരു ലോബി കിംവദന്തികള്‍ പരത്തുന്നു.

ലോബി എന്ന വാക്കിനു നേരെ പദാവലിയില്‍ ഇതു കൂടി ചേര്ത്തോളൂ. മാധ്യമലോബി, മദ്യലോബി, റിയല്‍ എസ്റ്റേറ്റ് ലോബി…ഇനി പാതിരി ലോബിയും.

പിതാവുമായി ഫോണില്‍ ആത്മീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്.


ഇത്തരം തത്സമയ Phone-in പരിപാടി ജവാന്‍ ടി.വി ക്കും നടത്താവുന്നതാണു. ബൈബിള്‍, വേദപാഠം, സംഷിപ്ത വേദസംഗ്രഹം, ധ്യാനം തുടങ്ങിയവയില്‍ നിന്നും കിട്ടാത്തതു ഈ പരിപാടിയില്‍ ഉള്പ്പെടുത്താവുന്നതാണു.

ഈ വനിതയുമായി സംസാരിക്കുമ്പോള്‍ തനിക്ക് ആത്മീയ ഉണര്‍വ്വുണ്ടാകുന്നു.

തള്ളേ, വാര്‍ഷികധ്യാനവും, മാസധ്യാനവും, റി-കളക്ഷനും, യാമപ്രാര്‍ത്ഥനകളും, കൊന്തയുമൊക്കെ എക്സ്പയറായാ. പിതാവിനു ആത്മീയഗുരുവുണ്ടെങ്കില്‍ പ്ളീസ് നോട്ട് ദ് പോയിന്റ്.

കാനോനികനിയമം ഇത്തരം ദത്ത് അനുവദിച്ചിട്ടില്ല.


അപ്പൊ ഇതൊക്കെ വായിക്കാത്ത പിതാക്കന്മാരൊക്കെ ഉണ്ട്. ദൈവാതീനം.

ഖേദകരമായ വാര്‍ത്ത: ഈ വാര്ത്തയേത്തുടര്‍ന്നു പെണ്‍കുട്ടിയുടെ കല്യാണം മുടങ്ങി. എല്ലാം നല്ലതിനു എന്നോര്‍ത്തു സമാധാനിക്കാം. അല്ലെങ്കില്‍തന്നെ ഇത്രയും ദൈവദര്‍ശനവും ആത്മീയവരങ്ങളൂമുള്ള ഒരാള്‍ക്ക് വിവാഹജീവിതത്തേക്കള്‍ നല്ലത് സന്യാസവസ്ത്രമാണു. മുട്ടിനു മുട്ടിനു കോണ്‍വെന്റുകളും, പരിശുദ്ധാത്മാവിനു തന്നെ തിട്ടമില്ലാത്തത്ര കോണ്ഗ്രിഗേഷനുകളുമുള്ള ഈ നാട്ടില്‍ ഈ ദത്തുപുത്രിക്ക് തല ചായ്ക്കാന്‍ ഇടം കിട്ടാതിരിക്കില്ല.

ദിവ്യഗര്‍ഭം എന്നു ചില ദൂഷണങ്ങള്‍ക്ക് സത്യാവസ്ഥ അറിയുംവരെ ആധ്യാത്മിക മൌനം ഉള്‍ക്കൊള്ളുന്നു.

വാര്‍ത്ത: ദത്തുപുത്രിയുടെ പൂര്‍വ്വ ദത്തു പിതാവിനെ 2005 മുതല്‍ ഭദ്രാസ്സനസേവനങ്ങളില്‍ നിന്നു വിലക്കിയിരിക്കുകയാണു. പരാതികളില്‍ യുവതിയുടെ പേരുമുണ്ട്.

നല്ല ആത്മീയവരം.

ഞാന്‍ ഒരു കിറ്റെക്സ് ലുങ്കിയോ എം.സി.ആര്‍ മുണ്ടോ വാങ്ങാന്‍ തീരുമാനിച്ചു. ചുമ്മാ തലവഴി മൂടി നടക്കാമല്ലൊ.

LINKS:

http://indiancatholic.in/report.asp?nid=11546
http://www.haindavakeralam.com/HKPage.aspx?PageID=7297&SKIN=C
http://timesofindia.indiatimes.com/India/Church_up_in_arms_over_Kochi_bishop_adopting_a_woman/articleshow/3600970.cms

1 അഭിപ്രായം:

മുക്കുവന്‍ പറഞ്ഞു...

ഞാന്‍ ഒരു കിറ്റെക്സ് ലുങ്കി വാങ്ങാന്‍ തീരുമാനിച്ചു. ചുമ്മാ തലവഴി മൂടി നടക്കാമല്ലൊ.

yep... those bishop's makes other millions do this way. he should be thrown out of position.

he needs the money from archdiocese the same time enjoy the girls too :) it shame shame shame. what else can I write..