-->

Followers of this Blog

2008, ഒക്‌ടോബർ 22, ബുധനാഴ്‌ച

ജീവജ്യോതിയില്‍ കോപ്പിയടിയുമാകാം, പാതപിന്തുടരലാണേല്‍ അതും

നല്ലതു സ്വാംശീകരിക്കാം അല്ലേ. പുതിയ കൂപ്പിയില്‍ ലേബല്‍ മാറ്റി പട്ടചാരായവുമൊഴിക്കാം. ഇതൊക്കെ അക്ഷന്ത്യവ്യമാണൊ എന്നു ചോദിച്ചാല്‍ അവസരപരമായി വാദിക്കുകയും ചെയ്യാം. ജീവജ്യോതി (വരാപ്പുഴ അതിരൂപതയുടെ മുഖപത്രം) ഇതിനെ എന്തു പറയും? കോപ്പിയടി എന്നോ അതോ മഹദ്പാത പിന്തുടരുന്നു എന്നോ? അല്ലെങ്കില്‍ പുതിയപംക്തികളൊക്കെ വരുമ്പോള്‍ അതിനുകീഴേ Courtesy: മലയാളം വാരിക എന്നുകൂടി വെക്കുന്നതു നന്നു. വെറുതെ നമ്മളേക്കൊണ്ടെന്തിനിതു പറയിക്കുന്നു.

കുറെക്കാലമായി ഞാനിതുവായിക്കാറില്ലായിരുന്നു. വാവക്കാട്ട് എന്നു പറയുന്ന ഒരു അനോണിയുണ്ടതില്‍. പള്ളീലച്ചനാണെന്നു പറയാന്‍ വിമ്മിട്ടമുള്ളതുകൊണ്ടാണോ എന്നറിയില്ല പുള്ളി പേരിനു മുന്നില്‍ “ഫാ.” വെക്കാറില്ല. അങ്ങേരുടെ ‘കേശവന്റെ പ്രേതം’ വായിച്ചതില്‍ പിന്നെ രണ്ടു ദിവസം മലബന്ധമായിരുന്നു. പിന്നെ ഒന്നു രണ്ടെണ്ണം കൂടി വായിച്ചതോടെ ജീവജ്യോതിവായന മുടക്കി. കൊച്ചു പിള്ളാരെക്കൊണ്ട് കയ്യെഴെത്തു മാഗസ്സിന്‍ എഴുതിച്ചു വായിച്ചാല്‍ ഇതിലും നിലവാരം തോന്നിക്കും. അതു വാവക്കാടനും മനസ്സിലായിക്കാണും എന്നു തോന്നും സെപ്തം എഡിഷന്‍ വായിച്ചാല്‍.

“വാക്കും നോക്കും”- മാലോകര്‍ക്ക് വെല്ലതും മനസ്സിലായോ. ‘സാഹിത്യവാരഫലം’ എന്നു കേട്ടിട്ടുണ്ടാകും അല്ലെ. പരേതനായ എം. കൃഷ്ണന്‍ നായര്‍ മലയാളം വാരികയില്‍ അങ്ങിനെ ഒന്നെഴുതിയിരുന്നു. ഉത്തരവിമര്‍ശനം. വാവക്കാടന്‍ അതു വാക്കും നോക്കും എന്ന ലേബലൊട്ടിച്ചിറക്കിയപ്പോള്‍ നോട്ടത്തിനു സിനിമ കൂടി ചേര്‍ത്തു എന്നു മാത്രം. ശിവാജിപോലുള്ള ബ്രഹ്മാണ്ഡപടങ്ങള്ക്ക് റിവ്യൂ എഴുതിയവനു റിവ്യൂ എഴുതി എന്നു കൂടി വായിക്കുമ്പോഴാണു അതിന്റെ ഒരു കോമഡി പുറത്തു വരുന്നത്. പിന്നെ അതിരൂപതയിലെ എഴുത്തുകാരേ പരിചയപ്പെടുത്തുന്ന ഒരു സബ് ടൈറ്റിലുമുണ്ട്. ജോര്ജ്ജ് ജോസഫ് കേ. ആണു ആ എഡിഷനിലേ ഇര. നിലവാരം ഉയര്‍ത്താനുള്ള വാവക്കാടന്റെ എളിയ ശ്രമം. “എന്റെ പൊന്നു വാവക്കാടാ നായരുടെ ശൈലി എങ്കിലും ഒന്നു മാറ്റിപിടികാമായിരുന്നില്ലെ. ഭാഗ്യം അങ്ങേരു ഇഹലോകത്തില്ലാത്തതു. അല്ലെല്‍ തനിക്കു കൊട്ടേഷന്‍ അന്നു തന്നെ കിട്ടിയേനെ.”

അതൊരു വഴിക്കിരിക്കുമ്പോഴാ ഒക്ടോബര്‍ എഡിഷന്‍ വരുന്നത് ‘അവസാനിക്കാത്ത പുറ’വുമായി. ഇതിന്റെ ഒറിജിനല്‍ ബ്രാന്ഡ് നെയിം - “ജീവിതം എന്നെ എന്തു പഠിപ്പിച്ചു”. ആധാരം- മലയാളം വാരിക. ഇത്തവണ ജോര്‍ജ്ജ് കിത്തോയാണു താരം. ഒരു മൂന്നു നാലു എഡിഷന്‍ കൂടിയാകുമ്പോഴേക്കും മലയാളം വാരികയുടെ പേരങ്ങു മാറ്റി ജീവജ്യോതി എന്നാക്കിയാല്‍ ശുഭം.

ഒന്നുകില്‍ ജീവജ്യോതി വായിക്കുന്നവര്‍ മറ്റു പുസ്തകങ്ങളോ മാസികകളോ വായിക്കുന്നവരല്ല എന്ന ധാരണ പത്രാധിപര്‍ക്കുണ്ട്. അല്ലെങ്കില്‍ ഈ മാസിക കുടുംബയോഗ വിചിന്തനം മാത്രം വായിക്കാന്‍ വേണ്ടിമാത്രമാവം വരാപ്പുഴ വിശ്വാസികള്‍ വാങ്ങുന്നത്. രണ്ടായാലും മുഖപത്രമൊക്കെ എന്നു പറയുമ്പോള്‍ അതില്‍ വെല്ലവരുടെയും മുഖംമൂടി വെക്കാതിരിക്കുന്നതു നന്നു.

വാവക്കാടനോട്:

മൂടല്‍മഞ്ഞാര്‍ന്നൊരീ കുന്നെങ്ങീ-
പ്രാലേയ ശൈലമെങ്ങോ?

1 അഭിപ്രായം:

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

നന്നായിട്ടുണ്ട്.
ആശംസകള്‍