മഹനേ ഇതൊരു സാങ്കേതിക ലേഖനമല്ല. അതു പോലിരിക്കും. ഇന്നലെ എന്റെ സഹപാഠിയായിരുന്ന ചലഞ്ച് പരാതി പറഞ്ഞു - ഓസ്ട്റിയായിലിരുന്നു അവനു മലയാളം വായിക്കാന്‍ പറ്റുന്നില്ല. അവന്‍ മാക്കനാ (Mac). അവനെ സഹായിക്കാന്‍ നടത്തിയ ചില ശ്രമങ്ങള്‍ എഴുതിവെക്കാമെന്നു കരുതി. വേറെ വെല്ലവര്ക്കും ഉപകരിക്കുമായിരിക്കും. പിന്നെ ഇതു വായിക്കുന്നവര്‍ക്ക് കൂടുതല്‍ അറിയാമെങ്കില്‍ അതു കമെന്റാന്‍ മറക്കരുത്.
എടാ ഫോണ്ട് ശെരിയായൊ?
ഇല്ലെടാ
നിന്റെ OS ഏതാ?
Mac
പണ്ടാരം അതില്‍ ഫോണ്ടിടുന്ന പണി പടിച്ചിട്ടില്ല. നോക്കട്ടേ.
ങ്മ്മ്മ്മ്മ്മ്...ഇവിടെ ഒന്നും മലയാളത്തില്‍ വായിക്കാന്‍ പറ്റുന്നില്ലെടാ.
നോക്കട്ടേ... ഗൂഗിളില്‍ വെല്ലതും കാണും.
OK
ടാ..ദേ ഈ ലിങ്കില്‍ മാക്കിനു പറ്റിയ ഫോണ്ടുണ്ട്. പറ്റുമോന്നു നോക്കിയേ.
താങ്ക്സ് ഡാ..
നീയിപ്പൊ തന്നെ ഇന്സ്റ്റോള്‍ ചെയ്തു നോക്ക്. വെല്ല കൊഴപ്പോമ്- ഉണ്ടേല്‍ നോക്കാം.
Yea, trying...
ഡാ ആ ലിങ്ക് ശെരിയാവുന്നില്ല. എന്തോ ബൈനറി കോഡ്സ് കാണിക്കുന്നു.
:( പണ്ടാരമടങ്ങാന്‍. ഞാനൊന്നു നോക്കട്ടേ. എന്റേത് ഗ്നൂ ലിനക്സ് ആണു(Centos 5). മാക് ഞാന്‍ കണ്ടിട്ടേയില്ല. വെല്ല വഴിയുമുണ്ടോന്നു നോക്കട്ടേ.
Okay
കമാന്‍ഡ് ലൈനില്‍ wget (link) ട്രൈ ചെയ്തേ.
No hope. No commands found.
എന്നാല്‍ അതില്‍ wget ഉണ്ടാവില്ല. ഈ ലിങ്ക് നോക്കി wget ഇന്സ്റ്റോള്‍ ചെയ്യണം. തല്‍ക്കാലം, ഞാന്‍ ഇവിടെ അടിച്ചു സാധനം ഡൌണ്‍ലോഡാക്കിയിട്ടുണ്ട്. മെയിലില്‍ അയച്ചു തരാം.
Okay da..
അയച്ചു...കിട്ടിയോന്നു നോക്കു.
യാ..കിട്ടി.
അതു ഏതെങ്കിലും ഫോള്‍ഡെറില്‍ സേവ് ചെയ്യ് .
ഓകെ. ഡണ്‍.
ഇനി അതില്‍ ഡബിള്‍ ക്ളിക്ക് ചെയ്യൂ..അപ്പോള്‍ ഇന്സ്റ്റോള്‍ എന്ന ബട്ടണ്‍ കാണിക്കും.
ഇതില്‍ കുറെ ആല്‍ഫബെറ്റ്സ് മാത്രമേ ഉള്ളൂ..
ഡാ ഓപെണ്‍ ആയ ബോക്സിന്റെ Right-Bottom Corner-ല്‍ നോക്കൂ...കണ്ടോ
ഓ..ഓകെ കണ്ടു. ക്ളിക്ക് ചെയ്തൂ. പേഴ്സൊണല്‍ ഓര്‍ സിസ്റ്റെം എന്നു ചോദിക്കുന്നു.
പേഴ്സൊണല്‍ ആണേല്‍ നിന്റെ ലോഗിനില്‍ മാത്രം ഫോണ്ട് വര്‍ക്ക് ചെയ്യും, സിസ്റ്റെം ആണേല്‍ എല്ലാ യൂസെഴ്സിനും ഉപയോഗിക്കാം.
ഹ്മ്മ്മ്മ്ങ്..ഇന്സ്റ്റോള്‍ ആയി. ഇനി?
ഇനി restart/reboot ചെയ്യൂ...
ഓകെ.
(Chalange logged out)
(Chalange logged in)
ഹായ്
ടാ ഇപ്പൊ ചിലതു വായിക്കാം മനോരമ വായിക്കാന്‍ പറ്റുന്നില്ല. ദീപിക വായിക്കാം.
എന്റെ ബ്ളോഗ് വായിക്കാന്‍ പറ്റുന്നുണ്ടോ?
ലിങ്ക് താ
www.yathra.co.nr
കൂള്‍ ഇതു വായിക്കാം.
അപ്പോ അത്രെം വായിക്കാന്‍ പറ്റുന്നില്ലേ. ഒന്നുമില്ലാത്തതിലും ഭേദമാ.
അതേ അതേ. താങ്ക്സ് മച്ചാ. നീ മലയാളത്തില്‍ എങനാ എഴുതുന്നേ.
ഇളമൊഴി ഉപയൊഗിച്ചാല്‍ മതി.
ഓക്കെടാ..ഒരുമാതിരി ഓക്കെ ശെരിയായി.
:)
പിന്നെക്കാണാം. ബൈ.
ബൈ.
ഇതു വായിക്കുന്നവര്‍ക്കു കൂടുതല്‍ ലിങ്കുകളൊ റഫറന്സോ അറിയാമെങ്കില്‍ ദയവായി കമെന്റില്‍ പോസ്റ്റ് ചെയ്യൂ.
1 അഭിപ്രായം:
wget ന്റെ ആവശ്യമൊന്നുമില്ല എന്നു നമ്മുടെ ഒരു സുഹൃത്ത് അവകാശപ്പെടുന്നു. ചുമ്മ ആ ലിങ്കില്‍ ക്ളിക് ചെയ്ത്, ആ പേജില്‍ എത്തി Ctrl+S അടിച്ചാല്‍ ഫോണ്ട് സേവ് ചെയ്യാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ