-->

Followers of this Blog

2008, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

The Problem of Evil (തിന്‍‌മ) : ചില മറുചിന്തകള്‍

തിന്‍‌മ/">The Problem of Evil (തിന്‍‌മ) : Post by Sethulakshmi

പെട്ടെന്ന് ഒരു ഓലമടല്‍ തെങ്ങില്‍ നിന്ന് താഴേക്ക് വീഴുന്നു. ഓലമടല്‍ കണ്ട പോസ്റ്റുമാന്‍ കാര്യമറിയാന്‍ മുകളിലേയ്ക്ക് നോക്കുന്നു, അതാ വരുന്നു ഒരു ഉണക്ക തേങ്ങ.

പ്രപഞ്ചത്തിന്റെ ഓരോ ചലങ്ങളേയും നിയന്ത്രിക്കുവാന്‍ കഴിവുള്ള സര്‍വശക്തനായ ദൈവത്തിനു എന്തു കൊണ്ട് ഒരു തേങ്ങയുടെ വീഴ്ചയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല.

ലോക നാശത്തിന് കാരണമാകാനിടയുള്ള ഒരു കംസന്‍ ജനിക്കുന്നു, ദുര്യോധനന്‍ ജനിക്കുന്നു, കാളിയന്‍ ജനിക്കുന്നു, ഹിറ്റ്ലര്‍ ജനിക്കുന്നു…

ഓരോ മനുഷ്യനും ദൈവസൃഷ്ടിയല്ല എന്ന വാദം ഇതിലുണ്ടോ? ഇവരെ സൃഷ്ടിച്ചതു ദൈവമല്ലെ? ഇവരുടെ സൃഷ്ടിയില്‍ ദൈവത്തിനു ഉത്തരവദിത്വമില്ലേ? മനുഷ്യരെ സൃഷ്ടിക്കുന്നത് ദൈവമല്ല എന്നുണ്ടോ? അങ്ങിനെയെങ്കില്‍ വേദപാഠത്തിലെ ആദ്യ ചോദ്യം ഒഴിവാക്കേണ്ടി വരും (ചോദ്യം: നിന്നെ സൃഷ്ടീച്ചതാര്? ഉത്തരം: സര്‍വേശ്വരന്‍ എന്നെ സൃഷ്ടിച്ചു.)

അന്ധതയ്ക്ക് കാരണം അവന്‍റെ മാതാപിതാക്കളുടെ ജീനിന്‍റെ പ്രശ്നമാണെന്നോ പാരമ്പര്യ പ്രശ്നങ്ങള്‍ മൂലമാണെന്നോ കരുതുക. ഇത്തരം സന്ദര്‍ഭങ്ങളില്‍, ദൈവത്തെ എങ്ങനെ കുറ്റം പറയാനാവും.

സര്‍വ്വവും സൃഷ്ടിച്ച ദൈവത്തിനു ഒരു ജീനിന്റെ വികലത മാറ്റാന്‍ കഴിയില്ലെന്നോ? മാതാപിതാക്കളിലും അവന്റെ പാരമ്പര്യത്തിലും അന്ധതയുടെ കറുപ്പു കടന്നു കൂടിയതില്‍ ദൈവത്തിനു ഉത്തരാവദിത്വമില്ലെ?

കുറേക്കൂടി ചികഞ്ഞു പോയാല്‍ നമ്മള്‍ ഒരു മരത്തിന്റെ അടുത്തെത്തും. ഏദെന്‍തോട്ടത്തിന്റെ ഒത്തനടുവില്‍ നിന്ന അറിവിന്റെ മരം. അതു പിടിപ്പിച്ച ദൈവത്തിനു തിന്മയുടേയോ, തിന്മയുടെ നിയന്ത്രണത്തിന്റേയോ, ഉത്തരവാദിത്വത്തില്‍ നിന്നും പിന്മാറാന്‍ കഴിയില്ല. ഒരു സിസ്റ്റത്തിന്റെ അധിപന്‍ എന്ന നിലയില്‍ അതിനുണ്ടാകുന്ന കേടുപാടുകള്‍ നിയന്ത്രിക്കാന്‍ ദൈവത്തിനു കഴിയണം അതിനു കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹം ഇവിടെ ഇല്ലേ എന്ന ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കും.

ദൈവമല്ല തിന്‍‌മ ഉണ്ടാക്കുന്നത്. നമ്മുടെ തെറ്റുമൂലമോ പ്രകൃതിയിലെ ആകസ്മികത മൂലമോ തിന്‍‌മ ഉണ്ടാവാം.

അപ്പോള്‍ നന്മക്കലുടെ ക്രെഡിറ്റ് ദൈവത്തിനും തിന്മയുടേത് ആക്സിഡെന്റിനും. കൊള്ളാം. അടി ചെണ്ടയ്ക്കും പണമ്‌ മാരാര്‍ക്കും എന്നതു ഇവിടേ ചേരുംപടി ചേര്‍ത്താല്‍ മാര്‍ക്ക് ഉറപ്പ്.

ഈ തിന്‍‌മകള്‍ ഉണ്ടാവാതെ തടുക്കാന്‍ ദൈവത്തിന് കഴിവുണ്ടെങ്കിലും, മനുഷ്യന്‍റെ സ്വാതന്ത്രത്തെയും പ്രകൃതിയുടെ ഡയനാമിസത്തെയും ബഹുമാനിക്കുന്ന ദൈവം തിന്‍‌മയെ അനുവദിക്കുന്നു, ഒരു നിയോഗം എന്ന പോലെ!

മക്കള്‍ തെറ്റ് ചെയ്യുന്നതു കണ്ടാല്‍, അതവന്റെ സ്വാതന്ത്ര്യമാണു എന്നു കരുതി ചോദ്യം ചെയ്യതിരുന്നാല്‍ അവന്‍ ഗുണ്ടയോ തെമ്മാടിയൊ സമൂഹത്തിനു ശല്യമോ ആയിത്തീരും. അതു നിയോഗമല്ല, വളര്‍ത്തുദോഷമാണു.

ഇതൊക്കെ എഴുതിയത് തിന്മയുള്ളതിനാല്‍ ദൈവമില്ല എന്നു പറയാനല്ല. ബുദ്ധിപരമായി തെളിയിക്കാന്‍ ഈ പോസ്റ്റിനു കഴിയുന്നില്ല എന്നും തിന്മ നടക്കുന്നതിന്റെ ഉത്തരവാദത്തില്‍ നിന്നു ദൈവത്തിനു പൂര്‍ണ്ണമായും ഒഴിഞ്ഞുമാറാന്‍ പറ്റില്ല എന്നും പറയാന്‍ മാത്രമാണു.

1 അഭിപ്രായം:

മാറുന്ന മലയാളി പറഞ്ഞു...

ഇവിടെ നമുക്ക് ഉറപ്പിച്ച് പറയാവുന്ന അല്ലെങ്കില്‍ വിശ്വസിക്കാവുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ല. എല്ലാം നമ്മുടെ വീക്ഷണ കോണുകള്‍ക്കനുസരിച്ച് തിരഞ്ഞെടുക്കാനെ സാധിക്കൂ......