-->

Followers of this Blog

2008, ഒക്‌ടോബർ 5, ഞായറാഴ്‌ച

12-12-12 ലോകമവസാനിക്കാന്‍ ഏഴുകാരണങ്ങള്‍

2012-ല്‍ ലോകമവസാനിക്കും എന്നതാണു, പുതിയ അറിവ്. 1992-ല്‍ ലോകമവസാനിക്കാന്‍ പോകുന്നുവെന്നു കരുതി അന്നു അഞ്ചാം തരത്തില്‍ പഠിക്കുന്ന സമയത്തു, അവസാന ആഗ്രഹം എന്ന നിലയില്‍ 6 ലഡ്ഡു ഒറ്റയടിക്ക് തട്ടിയിട്ടുണ്ട്. പിന്നെ 2000-ല്‍ അവസാനിക്കുമെന്നു പറഞ്ഞ സമയത്ത് വെള്ളമടിച്ചു ബോധമില്ലാതെ ന്യൂ ഇയര്‍ ഹാങ്ങോവറില്‍ ആയിരുന്നതിനാല്‍, കാര്യമായി ടെന്‍ഷന്‍ അടിക്കാനും പറ്റിയില്ല. ഇനി 2012 ആണിലാണു അടുത്ത ചാന്സ്.

ലോകത്തെ നിലവിലുള്ള ചില ശാസ്ത്ര ശാഖയിലുള്ളവര്‍ ഇനി മുതല്‍ 5 വര്‍ഷത്തിനുള്ളില്‍ ലോകം അവസാനിക്കുമെന്നാണു കരുതുന്നതു. മനുഷ്യന്‍ തന്നെ അതിനു തുടക്കം കുറിക്കുമെന്നും, അതല്ല, പ്രകൃതി മൂലമായിരിക്കുമെന്നും, അല്ലെങ്കില്‍ ദൈവം തന്നെ മുന്‍കൈ എടുത്തു ലോകം അവസാനിപ്പിച്ചേക്കും എന്നൊക്കെയാണു ചര്‍ച്ചകള്‍. സംഗതി എന്തുമാകട്ടെ, 7 കാരണങ്ങള്‍ ലോകാവസാനം എന്ന ആശയത്തെ അനുകൂലിച്ചുകോണ്ട് നിലവിലുണ്ട്. അതിനേക്കുറിച്ചുള്ള പ്രതികരണങ്ങള്‍ അറിവാന്‍ കൂടി ആണു, ഈ പോസ്റ്റിടുന്നത്.

1. മായന്‍ കലണ്ടര്‍:
2012-ല്‍ ലോകമവസാനിക്കും എന്നു ആദ്യമായി പ്രവചിച്ചതു മായന്മാരാണ്. മായന്‍ കലണ്ടര്‍ പ്രകാരം 2012 ഡിസം. 12-നു (ഗ്രിഗോറിയന്‍ കലണ്ടര്‍) ആണു ലോകം അവസാനിക്കുന്നതു. കല്ലുകള്‍ കൊണ്ട് കൃത്യതയാര്‍ന്ന വാനശാശ്ത്ര ഉപകരണങ്ങള്‍ നിര്മ്മിക്കാന്‍ മായന്മാര്‍ക്ക് കഴിഞ്ഞിരുന്നു. ചാന്ദ്രവര്‍ഷം 329.53020 (Lunar Moon എന്നതു കൊണ്ട് ചാന്ദ്ര വര്‍ഷം തന്നെയാണോ ഉദേശിച്ചിരിക്കുന്നത് എന്നു സംശയമുണ്ട്) ദിവസങ്ങളാണെന്നു ആയിരക്കണക്കിനു വര്ഷങ്ങള്ക്ക് മുന്പ് അവര്‍ കണ്ടെത്തിയിരുന്നു. അതില്‍ നിന്നും 34 സെക്കന്റിന്റെ വ്യത്യാസം മാത്രമേ ആധുനികശാത്രത്തിന്റെ കണ്ടെത്തലില്‍ ഉള്ളൂ. ബി.സി. 3114 ഓഗസ്റ്റ് 11നു ആരംഭിക്കുന്ന മായന്‍കലണ്ടര്‍ ഡിസം 12, 2012 ആകുമ്പോള്‍ പൂജ്യ(Zero)ത്തിലെത്തുകയും, അതു ലോകാവസാനത്തെക്കുറിക്കുന്നു എന്നതുമാണു ഈ വാദം.

2. വിന്റെര്‍ സോള്‍സ്റ്റൈസ്(Winter Solstice): വര്‍ഷത്തിലെ ഏറ്റവും കുറിയ ദിവസമോ, അല്ലെങ്കില്‍ ഏറ്റവും നീണ്ട രാത്രിയോ ആണു, വിന്റെര്‍ സോല്സ്റ്റൈസ്. ഗ്രിഗോരിയന്‍ കലണ്ടര്‍ അനുസരിച്ച് ഡിസംബര്‍ മാസത്തിലെ 20-23 വരെയുള്ള ദിവസങ്ങളിലാണു ഈ പ്രതിഭാസം ഉണ്ടാകുന്നതു. 2012-ല്‍ ഇതിനോടൊപ്പം തന്നെ സൂര്യന്‍ ഗാലക്സിയുടെ കേന്ദ്രഭാഗവും കടന്നുപോകും. ശാസ്ത്രം പറയുന്നത് സത്യമെങ്കില്‍ എല്ലാ ഗാലക്സികളുടേയും മധ്യഭാഗം തമോ ഗര്‍ത്തങ്ങളാണ്. അവയിലകപ്പെടുന്ന ആകാശഗോളങ്ങള്‍ പുറത്തുവരാറില്ല. അങ്ങിനെയെങ്കില്‍ ഭൂമി പൂര്‍ണ്ണമായും അന്ധകാരത്തിലാഴുകയും താമസം വിനാ ലോകാവസാനം സംഭവിക്കുകയും ചെയ്യും.

3. സൂര്യവാതങ്ങള്‍: നാസ പുറത്തുവിട്ട പഠനപ്രകാരം സൂര്യന്‍ പൂര്‍ണ്ണമായും ശാന്തമാണ്. മാരകമായ സൂര്യകിരണങ്ങള്‍ ഒന്നും തന്നെ അവശെഷിക്കുന്നില്ല. എന്നിരുന്നാലും സൂര്യവാതങ്ങള്‍ മൂലം ശക്തമായ റേഡിയേഷന്‍ ഉണ്ടാകുന്നു എന്ന കാര്യം സത്യമാണു. 2012 ആകുമ്പൊഴേക്കും സൂര്യവാതങ്ങള്‍ ഏറ്റം ഉഛ്ചസ്ഥയിലെത്തുമെന്നാണു കരുതപ്പെടുന്നത്.

മറുവശത്ത്, ഈ ശാന്തത ഒരു പക്ഷെ, സൂര്യന്റെ നിര്‍ജീവവസ്ഥയിലേക്കുള്ള പോക്കാണോ എന്നു സംശയിക്കുന്നവരും കുറവല്ല. അങ്ങിനെയെങ്കില്‍ ഭൂമി വലിയൊരു മഞ്ഞുകട്ടയായിത്തീര്ന്നേക്കാം.

4. ലാര്ജ് ഹാഡ്രൊന്‍ കൊളീഡെയര്‍ (Large Hadron Collider - LHC): ഒരുവലിയ പൊട്ടിത്തെറിയില്‍ നിന്നാണു പ്രപഞ്ചം ഉണ്ടായതെന്നാണു ശാസ്ത്രനിഗമനം. പ്രപഞ്ചോല്‍പത്തിയേക്കുറിച്ചുള്ള ആശയങ്ങളുടെയും, സംശയങ്ങളുടെയും കുരുക്കഴിക്കാനുള്ള മനുഷ്യന്റെ ശ്രമം ആണു എല്‍.എച്ച്. സി. അണുവിഘടനതത്വതിതില്‍ അടിയൂന്നി, ഫ്രാന്‍സ്-സ്വിറ്റ്സര്‍ലന്ഡ് അതിര്‍ത്തിയില്‍, ജൂറാ, ആല്പ്സ് മലനിരകളുടെ ഇടയിലായി സ്ഥിതി ചെയ്യുന്ന ഏകദേശം 27 കി.മീ ദൂരത്തില്‍ ഭൂമിക്കടിയില്‍ നിര്മ്മിച്ചിട്ടുള്ള ഒരു വലിയ ടണലില്‍ ആണു, ഈ പരീക്ഷണം നടത്തുന്നത്. 2012-ല്‍ പൂര്‍ണ്ണസജ്ജമായി പരീക്ഷണം നടക്കും. ഇതു ചെറിയ തമോഗര്‍ത്തങ്ങള്‍ ഭൂമിയില്‍ തന്നെ സൃഷ്ടിക്കുകയും അതിലൂടെ ശാസ്ത്രം തേടുന്ന ഉത്തരങ്ങള്‍ ലഭിക്കും എന്നണു കരുതുന്നത്. ലോകത്തെ ചെറു ധൂളീകണങ്ങളാക്കി തീര്ക്കും വിധത്തില്‍ തന്നെയുള്ള പ്രതിപ്രവര്‍ത്തനങ്ങളും പ്രതീക്ഷിക്കപെടുന്നു.

5. സൂപ്പര്‍ വൊള്‍ക്കാനൊ (Super Volcano): അമ്മേരിക്കയിലെ, പ്രസിദ്ധമായ യെല്ലോ സ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിനടിയിലായി ഒരു ഭീമന്‍ അഗ്നിപര്‍വതമുണ്ട്. ലോകത്തിലെ തന്നെ എട്ടവും വലിയ അഗ്നിപര്‍വതങ്ങളിലൊന്നായ ഇത് 650,000 വര്‍ഷത്തിലൊരിക്കല്‍ പൊട്ടിത്തെറിക്കും. അടുത്ത സ്ഫൊടനത്തിനുള്ള സമയം അതിക്രമിച്ചെന്നാണു ഭൌമ ശസ്ത്രഞ്ഞന്മാര്‍ പറയുന്നത്. പൊട്ടിത്തെറിയുടെ ഫലമായുണ്ടാകുന്ന പുകയും ചാരവും സൂര്യതാപം ഭൂമിയിലെത്തുന്നത് തടയാന്‍ പര്യാപ്തമായിരിക്കും. അങ്ങിനെ ഭൂമിതണുതുറയുകയും ജീവജാലങ്ങള്‍ നശിക്കുകയും ചെയ്യും.

6. കാന്തികമണ്ഡലങ്ങളുടെ വിഭ്രംശം: സൂര്യനില്‍ നിന്നുള്ള റേഡിയേഷനെ ചെറുക്കുന്നതില്‍ വലിയപങ്കു വഹിക്കുന്ന ഒന്നാണു ഭൂമിയുടെ കാന്തികവലയം. ഭൂകാന്തത്തിന്റെ ഉത്തര-ദക്ഷിണധ്രുവങ്ങള്‍ ഒരൊ 750,000 വര്ഷങ്ങളിലും വിപരീതദിശയിലേക്ക് മാറും. ഓരോ വര്‍ഷവും 20-30 കി.മീ. എന്ന നിലയിലാണു, ഈ വിഭൃംശം സംഭവിക്കുന്നത്. മാത്രമല്ല, സമീപവര്‍ഷങ്ങളില്‍ ഇതു ദ്രുതഗതിയിലാണു സംഭവിക്കുന്നതു എന്നു ശാസ്ത്രം വിലയിരുത്തുന്നു. ഈ സ്ഥനഭൃംശം കാന്തികമണ്ഡലത്തെ തകര്‍ക്കുകയും, ഭാഗീകമായൊ പൂര്‍ണ്ണമായൊ ഇല്ലതാക്കുകയും ചെയ്യും. ഇതു മൂലം യു.വി. (Ultra violet) കിരണങ്ങള്‍ ഭൂമിയെ നാമാവശേഷമാക്കുകയും ചെയ്യും.

7. മതവിശ്വാസങ്ങള്‍: ലോകാവസാനം 2012-ല്‍ ആയിരിക്കും എന്നു ഏതെങ്കിലും മതഗ്രന്‍ഥത്തില്‍ പരയുന്നതായി അറിവില്ല. എങ്കിലും കല്‍ക്കി, അന്തിമനാള്‍(), ക്രിസ്തുവിന്റെ രണ്ടാം വരവ് തുടങ്ങിയ വിശ്വാസങ്ങളൊക്കെ ലോകാവസാനവുമായി ബന്ധപ്പെട്ടതാണ്. ആ ദിവസത്തില്‍ ഭൂമി ഇരുണ്ടുപോകുമെന്നത്, രണ്ടാമത്തെയും, അഞ്ചാമത്തേയും കാരണവുമായി ബന്ധിപ്പിക്കാവുന്നതും, തീമഴ എന്നത്, മൂന്നാമത്തേതും ആറാമത്തേതും പോയിന്റുകളുമായി ബന്ധിപ്പിക്കാവുന്നതും ആണു. മാറ്റങ്ങളുടെ പുസ്തകം എന്നറിയപ്പെടുന്ന ചൈനീസ് ഗ്രന്‍ഥം ദ് ഐ-ചിങ് (ഈ പുസ്തകം ഞാന്‍ വായിച്ചിട്ടില്ല) -ല്‍ ആര്‍മഗെദോന്‍ എന്നു പറയുന്ന ദൈവവും ചെകുത്താനുമായുള്ള യുദ്ധവും സംഭവിക്കുന്നത് 2012-ല്‍ ആണു എന്ന വിശ്വാസവും ഉണ്ട്.

ഇതിലേ സത്യവും മിഥ്യകളൂം 2012 കഴിയുമ്പോള്‍ അറിയാം. ഇതിലൊന്നും സംഭവിച്ചില്ലെങ്കില്‍ പിന്നെ 24 മാസമുള്ള ഏതെങ്കിലും കലണ്ടര്‍ കണ്ടുപിടിക്കേണ്ടി വരും 24-24-24 എന്നു പറയാന്‍.

മലയാളഭാഷയിലെ എന്റെ അറിവിന്റെ പരിമിതി മൂലം ചില കാര്യങ്ങള്‍ ഇംഗ്ളീഷില്‍ തന്നെയാണ്‍ എഴുതിയിരിക്കുന്നത്. തതുല്യമായ മലയാളപദങ്ങള്‍ അറിയുന്നവര്‍ ദയവായി കമന്റില്‍ ഇടുക.

7 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

12-12-2012-ലല്ലേ? അപ്പോള്‍ നല്ലൊരു ആസാം ചായ ആസ്വദിച്ചു് കുടിക്കാനുള്ള സമയം ഏതായാലും ഉണ്ടു്. ഭാഗ്യം! വിവരത്തിനു് വളരെ നന്ദി!

മൃദുല്‍രാജ് പറഞ്ഞു...

1529ദിവസങ്ങള്‍ കൂടി മാത്രം... അതിനു മുമ്പ് എന്തെല്ലാം ചെയ്തു തീര്‍ക്കാനുണ്ട്. ചുംമ്മാ ബ്ലോഗും വച്ചോണ്ടിരിക്കാതെ പോയി ജോലി ചെയ്യട്ടെ.

smitha adharsh പറഞ്ഞു...

ആപ്പോ,അവസാനത്തെ എല്ലാ ആഗ്രഹവും സാധിപ്പിച്ചു വയ്ക്കാം അല്ലെ?
ഒറ്റയടിയ്ക്ക് ആറു ലഡ്ഡു അകത്താക്കിയ വീരാ....അപ്പൊ,പറഞ്ഞു പിടിച്ചു ലോകം അവസാനിക്ക്യ്വോ?

ബഷീർ പറഞ്ഞു...

ഒരു അവസാനമുണ്ടെന്നത്‌ നിശേധിക്കാനാവില്ല.. ഒരു ആദ്യമുണ്ടായിട്ടുണ്ടെങ്കില്‍ !

പക്ഷെ .ഇനി അഥവ 2012 ല്‍ ലോകം അവസാനിച്ചാലും എനിക്ക്‌ ജോലി ഉപേക്ഷിച്ച്‌ നാട്ടില്‍ വരാന്‍ പറ്റുമോ എന്ന് സംശയമാണു. വീടിനെ പണി കഴിയുന്നതേയുള്ളൂ.. പിന്നെയും കുറെ കാര്യങ്ങളുണ്ട്‌. ഞാനും കിട്ടാവുന്ന ലഡു തിന്നട്ടെ...

Jayasree Lakshmy Kumar പറഞ്ഞു...

കുറേ പുതിയ അറിവുകൾ. വളരേ നന്ദി

പ്രിയ പറഞ്ഞു...

2012-ല്‍ ലോകാവസാനം.

വല്ലോം നടക്കുമോ? അതോ 2012 സിനിമ ഹിറ്റ് ആവല്‍് മാത്രേ ഉണ്ടാവുകയുള്ളോ?

ലോകാവസാനം എന്ന മെയില് കണ്ടു ആധിപിടിച്ചു അന്യോഷിച്ചു എത്തിയതാ ഇവിടെം. ലോകം അവസാനിക്കോ? കൊളീഡെര്‍ എന്ന ആ നാലാമത്തെ കാരണത്തിനെ കുറിച്ച് ചിന്ത ഉണ്ട്.പ്യാടിയും.ബാക്കിയുള്ളതിനെ പറ്റി പേടിച്ചിട്ടൊരു കര്യോമില്ലല്ലോ :)

അരുണ്‍, ആ മെയില് മലയാളത്തില്‍ ആക്കി പോസ്റ്റിയത് നന്നായി :)

അജ്ഞാതന്‍ പറഞ്ഞു...

അന്ന്‍ സ്കൂള്‍ ഉണ്ടാവുമോ..