Exodus 20:5, “Thou shalt not bow down thyself to them, nor serve them: for I the LORD thy God am a jealous God,visiting the iniquity of the fathers upon the children unto the third and fourth generation of them that hate me;” (പുറപ്പാടിന്റെ പുസ്തകം)
Leviticus 26:1, “Ye shall make you no idols nor graven image, neither rear you up a standing image, neither shall ye set up any image of stone in your land, to bow down unto it: for I am the LORD your God.” (ലേവായരുടെ പുസ്തകം)
Deuteronomy 29:17, “And ye have seen their abominations, and their idols, wood and stone, silver and gold, which were among them.” (നിയമാവര്‍ത്തന പുസ്തകം)
Exodus 20:4, “Thou shalt not make unto thee any graven image, or any likeness of any thing that is in heaven above, or that is in the earth beneath, or that is in the water under the earth:” (പുറപ്പാടിന്റെ പുസ്തകം)
വിഗ്രഹാരാധന, കത്തോലിക്കരും, അകത്തോലിക്കരും, യഹൂദജനവും ഒരു പോലെ നിഷിദ്ധമായികരുതുന്നു. കല്ലിലോ, ലോഹത്തിലോ, മരത്തിലോ മറ്റ് വസ്തുക്കളാലോ തീര്‍ത്ത വിഗ്രഹങ്ങളേ ആരാധിക്കുന്നത്, ഒന്നാം പ്രമാണ ലംഘനത്തിന്റെ വകഭേദങ്ങളില്‍ ഒന്നാണു. എങ്കിലും ക്രൈസ്തവദേവാലയങ്ങളില്‍ പ്രത്യേകിച്ച് കത്തോലിക്ക ദേവാലയങ്ങളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചിട്ടില്ലേ എന്ന ആക്ഷേപം നിലവിലുണ്ട്. തെറ്റിദ്ധരിക്കപ്പെടുന്ന ആശയസംഘട്ടനം ഇതിലുണ്ട്, വൈപരീത്യം എന്നും പറയാം. ക്രൈസ്തവവിശ്വാസപ്രകാരം ഇതു വിഗ്രഹാരാധനയല്ല, പ്രതിമാവണക്കം ആണു. പ്രതിമ എന്നതിനര്‍ത്ഥം വിഗ്രഹം എന്നു തന്നെയെങ്കിലും, വണക്കം എന്നതിനു ആരാധനയുമായി വിദൂരമായ അര്‍ത്ഥമേ ഉള്ളൂ. എന്താണു വണക്കം കൊണ്ടുദ്ദേശിക്കുന്നത്? ഭക്തിയുടെ ചെറുമേമ്പൊടിയുള്ല ബഹുമാനം എന്നാണു എന്റെ പഴമനസ്സു പറയുന്നത്.
എനിക്ക് ലഭിച്ചിരിക്കുന്ന ഉദാഹരണം: എന്റെ അപ്പൂപ്പന്‍ മരിച്ചു പോയി. എന്റെ വീടിന്റെ മുന്‍വശത്തുള്ള ഭിത്തിയില്‍ അദ്ദേഹത്തിന്റെ ഒരു ഛായാചിത്രം തൂക്കിയിട്ടുണ്ട്. ഞാന്‍ ആ ചിത്രത്തില്‍ മാലയിടുമ്പോള്‍ അദ്ദേഹത്തോടുള്ള സ്നേഹമോ ബഹുമാനമോ ആണു പ്രകടമാകുന്നതു. അതു വിഗ്രഹാരാധനയല്ല എന്നു ചുരുക്കം. ഇതു തന്നെയാണു പള്ളികളിലും നടക്കേണ്ടതു. ഓകെ. ഇതു ഞാന്‍ സമ്മതിച്ചു. ഇതു തന്നെയാണോ പള്ളികളില്‍ നടക്കുന്നതെന്ന ചോദ്യമവിടെ നില്‍ക്കട്ടേ.
ഒരു ദിവസം അപ്പൂപ്പന്റെ പടത്തില്‍ മാലയിട്ടു ഞാന്‍ പരീക്ഷയ്ക്ക് പോയി. അന്നത്തേ പരീക്ഷ നന്നായിരുന്നു, അടുത്ത ദിവസവും മാലയിട്ടു, പരീക്ഷ നന്നായി. അടുത്ത ദിവസം ഞാന്‍ മാലയിടാന്‍ മറന്നു പോയി. പരീക്ഷ മോശമാകുകയും ചെയ്തു. അപ്പോള്‍ ഒരടിസ്ഥാനവുമില്ലാതെ ഞാന്‍ കരുതുന്നു “അപ്പൂപ്പന്റെ പടത്തില്‍ മാലയിട്ടാല്‍ പരീക്ഷ നന്നാവും”. ഇതറിഞ്ഞ എന്റെ സുഹൃത്തുക്കളും പരീക്ഷയ്ക്കു പോകും മുമ്പ് അപ്പൂപ്പന്റെ പടത്തില്‍ മാലയിടുന്നത് പതിവായി. മാലയിട്ട് ചിലരുടെ പരീക്ഷ നന്നായി. പഠിക്കാതെ മാല മാത്രമിട്ടു പരീക്ഷയെഴുതിയവരുടെ കാര്യം ഗോവിന്ദ. മാലയിട്ടു തോറ്റവരുടെ വാക്കുകള്‍ ജയിച്ചവര്‍ വിശ്വസിച്ചില്ല. അവര്‍ കൂടുതല്‍ വിലയുള്ള മാല വാങ്ങിയിട്ടു. ചോദ്യമിതാണു -ഇപ്പോള്‍ ഞാനോ, എന്റെ സുഹൃത്തുക്കളോ മാലയിടുന്നത് ബഹുമാനം കൊണ്ടാണോ?
പുണ്യാളന്മാരുടെ പ്രതിമകളില്‍ ദിവ്യത്വം ഉണ്ടാകും അതിനാല്‍ അതില്‍ മാലയിട്ടാല്‍ ഉദ്ദിഷ്ടകാര്യം സാധിക്കും എന്നിരിക്കട്ടെ. അങ്ങിനെയെങ്കില്‍ എല്ലാ പ്രതിമകളിലും അതുണ്ടാവണ്ടെ. എന്തുകൊണ്ടാണു കലൂരിലെ അന്തോണിസുപുണ്യവാളന്റെ പ്രതിമയിലോ, വേളാങ്കണ്ണിയിലേ മാതാവിന്റെ പ്രതിമയിലോ, കണ്ണമാലിയിലെ ഔസേപ്പിതാവിന്റെ പ്രതിമയിലോ ഒക്കെ മാത്രമായി ദിവ്യത്വം ഉണ്ടാകുന്നു. അത്തരം പ്രതിമകളില്‍ ദിവ്യത്വം ഉണ്ട് എന്നു കരുതുന്നതു തന്നെ വിഗ്രഹാരധനയല്ലെ? ദൈവം സര്‍വ്വ വ്യാപിയാണെന്നിരിക്കെ ഏതെങ്കിലും ഒരു പ്രത്യേക പള്ളിയില്‍ മാത്രം പ്രാര്ത്ഥിക്കുക എന്നത് ആ പള്ളിക്ക് ദിവ്യത്വം കല്പിക്കുന്നതിനു തുല്യമല്ലേ?
സഭയുടെ ഡൊക്ട്രിനില്‍ പ്രതിമാവണക്കം എന്നു പറയുന്നതെങ്കിലും പ്രവൃത്തിയില്‍ അതു വിഗ്രഹാരാധന തന്നെയായി മാറുന്നതിവിടെയാണു. ഈ പള്ളിയില്‍ വന്നു പ്രാര്‍ത്ഥിച്ചാല്‍ രോഗശാന്തിയുണ്ടാകും ഈ പ്രതിമയില്‍ മാലയിട്ടാല്‍ കല്യാണം നടക്കുമെന്നൊക്കെ പറഞ്ഞു നോട്ടീസടിക്കുന്ന അച്ചന്മാരും കൃതഞ്ജത എഴുതുന്ന വിശ്വാസികളും ഒരു പോലെ വിഗ്രഹാരാധകരാണു. ഏതെങ്കിലും ഒരു പ്രതിമയിലോ ചിത്രത്തിലോ ദിവ്യത്വം കല്പിക്കുകയും അതു തന്നെ ദൈവമെന്നു ധരിക്കുന്നതുമാണു വിഗ്രഹാരാധന. നല്ല ജീവിതം നയിച്ചു കടന്നു പോയവരുടെ ചിത്രങ്ങള്‍ വണങ്ങുന്നത് നല്ലതു തന്നെ. പക്ഷേ ആ പ്രതിമകളില്‍ ദൈവത്വം കല്പീക്കുകയും അവയില്‍ മാലയിട്ടാലേ അനുഗ്രഹമുണ്ടാകൂ എന്നു വിശ്വസ്സിക്കുന്നതും വഴി ആ പ്രതിമയേയും ദേവാലയത്തെയും ദൈവങ്ങളാക്കുകയാണു ചെയ്യുന്നത്.
ഇനി ഒരു ചോദ്യം കൂടി. ശിവലിംഗത്തില്‍ കെട്ടിപ്പിടിച്ച് തന്റെ പ്രാണനുവേണ്ടി യാചിക്കുന്ന മാര്‍ക്കണ്ഡേയന്‍, കുരിശില്‍ കെട്ടിപ്പിടിച്ചു പ്രാര്‍ത്ഥിക്കുന്ന കുരിശിന്റെ യോഹന്നാന്‍. ഇവരില്‍ വിഗ്രഹാരാധകരുണ്ടോ? ഉണ്ടെങ്കില്‍ ആരു?
8 അഭിപ്രായങ്ങൾ:
എല്ലാവരും വിഗ്രഹത്തെ പ്രതീകമായി കണ്ടുതന്നെയാണ് ആരാധിക്കുന്നത്. ആരും വിഗ്രഹം ദൈവമായികരുതുന്നില്ല. വിഗ്രഹത്തെ കൈകൂപ്പുമ്പോഴും ലക്ഷ്യമാക്കുന്നത് യധാര്‍ത്ധ ദൈവത്തെ തന്നെയാണ്. ഇന്ത്യന്‍ പതകയെ സല്യൂട്ട് ചെയ്യുന്നത് കേവലം തുണിയെ സല്യൂട്ട് ചെയ്യുന്നതായല്ലല്ലൊ കണക്കാക്കുന്നത്. അവിടെ ചെയ്യുന്നത് ഇന്ത്യാമഹാരാജ്യത്തെ യാണ് അവിടെ സല്യൂട്ട് ചെയ്യുന്നത്. ഒരുപ്രതീകമുണ്ടെങ്കില്‍ കാര്യം എളുപ്പമാകും എന്നേ അതുകൊണ്ടുദ്ദേശ്ശിക്കുന്നുള്ളു. യധാര്‍തധത്തില്‍ ദൈനം ദിന ജീവിതത്തില്‍ നാം വളരെയധികം പ്രതീകങ്ങള്‍ ഉപയോഗിക്കുന്നു. നമ്മുടെ പേര് മുതല്‍ വളരെയധികം. അത് നമ്മുടെ ചില ബുദ്ധിപരമായ കുറവുകള്‍ നികത്താനായണ്. എന്തിന് ദൈവം എന്നപേരു തന്നെ ഒരു പ്രതീകമാണല്ലൊ. ഇതില്ലാതെ ആരാധിക്കാനുള്ള ബുദ്ധിപരമായ പരിമിതിയെ അതിജീവിക്കാന്‍ അങ്ങനെ ഒരു വിഗ്രഹമെന്ന ഉപാധിയെ ആശ്രയിച്ചു എന്നേ ഉള്ളു. നാം ഒരാളെ തിരിച്ചറിയാന്‍ പേരിനെആശ്രയിക്കും പോലെ. അല്ലാതെ അതുവലിയ തെറ്റാണെന്നൊന്നും പറയാന്‍ ബുദ്ധിയുള്ളവര്‍ക്ക് സധിക്കില്ല.
സ്വാമി വിവേകാനദന്‍ ചെറുപ്പത്തിലെ തന്നെ കല്ലും മണ്ണും മരവും കൊണ്ടുണ്ടാക്കിയ വിഗ്രഹാരാധാനക്ക് എതിരായിരുന്നുവത്രെ. പക്ഷെ പിന്നീട് അദ്ദേഹം പറഞ്ഞത്. വിഗ്രഹങ്ങളെ ആരാധിക്കുന്നവര്‍ കല്ലിനെയോ മണ്ണിനെയോ അല്ല ആരാധിക്കുന്നത് മറിച്ച് അതില്‍ കൂടി ഈശ്വരനെയാണ് എന്നാണ്.
മുസ്ലിംഗള്‍ മക്കയിലെ കഅബയുടെ നേരെ ആരാധിക്കുന്നു, ക്യസ്ത്യാനികള്‍ കുരിശ്, ഹിന്ദുക്കള്‍ പെരറിയുന്നതും അറിയാത്തതുമായ ദേവികളും ദേവന്മാരെയും. ചുരുക്കത്തില്‍ നമ്മള്‍ മനസ്സില്‍ സ്യഷ്ടിക്കുന്ന ദൈവത്തിന്റെ ചൈതന്യം നമ്മെ തിന്മകളില്‍ നിന്ന് മാറ്റി നിര്‍ത്തിയാല്‍. ദൈവം സന്തുഷ്ടനാകും.
ചിന്തനീയം!!!
ഇന്ത്യന്‍ പതാകയില്‍ ഞാന്‍ കാണുന്നത് ഒരു ജനത തന്നെയാണു. പക്ഷേ അതിനെ സല്യൂട്ട് ചെയ്താല്‍ രോഗം മാറുമെന്നു വന്നാലോ? അപ്പോള്‍ ഇന്ത്യന്‍ പതാകയും ചില്ലിന്‍ കൂട്ടില്‍ വെച്ചു മാലയിടുമോ?
വിശുദ്ധരുടെ പ്രതിമ വണങ്ങുന്നതിനോ അവരുടെ പ്രതീകം കാണുന്നതിനോ എതിരായല്ല ഈ ലേഖനം. ഒരു പ്രത്യേക പള്ളിയിലെ ഒരു പ്രതിമയില്‍ മാലയിട്ടാല്‍ രോഗം മാറുമെന്നു പറയുന്ന വിഡ്ഢിത്തത്തേ മാത്രമേ ഞാനെതെര്‍ത്തിട്ടുള്ളൂ. അന്തോണീസുപുണ്യവാളന്റെ പ്രതിമയില്‍ അന്തോണീസു പുണ്യവാളന്റെ പ്രതീകം കാണുന്നത് നല്ലതു തന്നെ. ആ വ്യക്തിക്ക് ആ വഴിക്ക് കിട്ടുന്ന വണക്കവും നല്ലതു തന്നെ. അത് ഏതു പ്രതിമയേ വണങ്ങിയാലും വണക്കം കിട്ടും.
പക്ഷേ കലൂരിലേയൊ ചെട്ടിക്കാട്ടേയോ പള്ളിയിലിരിക്കുന്ന അന്തോണിസിന്റെ പ്രതിമയ്ക്ക് ദിവ്യത്വം ഉണ്ടെന്നു വന്നാല്‍ അന്തോണീസ് എന്ന വ്യക്തിക്കു മുന്നില്‍ അന്തോണീസിന്റെ പ്രതിമയ്ക്ക് പ്രാധാന്യം വരുന്നു. അതു വിഗ്രഹാരാധന ആകുന്നു.
പിന്നെ കാണപ്പെടാത്ത ദൈവത്തേയോ വിശുദ്ധന്മാരെയോ അവരുടെ പ്രതീകങ്ങളില്‍ കണ്ട് ആരാധിക്കുമ്പോള്‍ ബുദ്ധിയേ അതിജീവിക്കാമെങ്കില്‍ എന്റെ സംശയം ഇതാണു- എന്താണു വിഗ്രഹാരാധന?
ദൈവത്തിനേ നേരിട്ടു കാണാന്‍ ബുദ്ധിക്കു മുട്ടുണ്ടാകുമെന്നു കര്‍ത്താവീശോമിശിഹായ്ക്ക് നേരത്തേ അറിയാമായിരുന്നു. അതുകൊണ്ടാ പുള്ളിക്കാരന്‍ അടുത്തു നില്ക്കുന്ന സഹോദരനില്‍ ദൈവത്തെ കാണാന്‍ പറഞ്ഞത്. അതില്‍ ബുദ്ധിക്കു മുട്ടുല്ലവരുണ്ടെങ്കില്‍ ഉള്ളൂരിനെ ഞാന്‍ വണങ്ങുന്നു.
“അടുത്തു നില്പോരനുജനേ നോക്കാനക്ഷികളില്ലതോര്‍-
ക്കരൂപനീശന്നദൃശ്യനായാലതിലെന്താശ്ചര്യം”
പ്രതീകങ്ങളെ കണ്ടാരാധിക്കുന്നതു നല്ലതു തന്നെ. പക്ഷേ അതു വിഗ്രഹാരാധനയല്ല, പ്രതിമാവണക്കം ആണെന്നു പറയുന്നത് തെറ്റ്.
പക്ഷേ കലൂരിലേയൊ ചെട്ടിക്കാട്ടേയോ പള്ളിയിലിരിക്കുന്ന അന്തോണിസിന്റെ പ്രതിമയ്ക്ക് ദിവ്യത്വം ഉണ്ടെന്നു വന്നാല്‍ അന്തോണീസ് എന്ന വ്യക്തിക്കു മുന്നില്‍ അന്തോണീസിന്റെ പ്രതിമയ്ക്ക് പ്രാധാന്യം വരുന്നു. അതു വിഗ്രഹാരാധന ആകുന്നു.
I too agree with this !
പ്രിയ സുഹൃത്തെ,
നിങ്ങളുടെ സംശയങ്ങൾ തികച്ചും ന്യായമായവതന്നെ.
ക്രിസ്ത്യൻ പള്ളിയളീലെ പ്രതിമകൾക്ക് യാതൊരു ദിവ്യത്വവും ഇല്ലാത്തവയാണ്. അവയെ ആരാധിക്കാൻ പടുള്ളതുമല്ല. നമ്മുടെ രാഷ്ട്രം ഗാന്ധിജിയുടെ പ്രതിമയ്ക്ക് കൊടുക്കുന്ന ആദരവിൽ കവിഞ്ഞ് അവയ്ക്കും യതൊന്നും ഇല്ല. വിശുദ്ധന്മാർ ആയി പരിഗണിക്കപ്പെടുന്നവർ സഭയുടെ മഹത്‌വ്യക്തികൾ ആയതിനാൽ അവരുടെ പ്രതിമകൾ പള്ളികളിൽ സ്ഥാപിച്ചിരിക്കുന്നു അന്നുമാത്രം.സാധാരണമനുഷ്യരായിരുന്ന അവർ തങ്ങളുടെ ജീവിതം ദൈവഹിതമനുസ്സരിച്ച് സമർപ്പിച്ച് പൂർത്തികരിച്ചതിനാൽ മറ്റുള്ളവർക്ക് മാതൃക ആയി തീരുന്നതിനുവേണ്ടിയാണ് സഭ അവർക്ക് വിശുദ്ധപദവി നൽകി ആദരിക്കുന്നത്.
അതുപോലെ ഏതെങ്കിലും ഒരു പള്ളിക്ക് പ്രത്യേക പുണ്യം ഒന്നും ഇല്ല. നമ്മുടെ സംസ്ക്കാരം പലവിധ പരമ്പര്യങ്ങൾ പുലർത്തുന്നതിനാൽ മാത്രമാണ് ചിലപള്ളികൾക്ക് പ്രാധാന്യമുള്ളതായി ചില ആളുകൾ കരുതി പോരുന്നത്.
ഏതൊരു നദിയിൽ കുളിക്കുന്നതിലും പുണ്യമാണ് ഇന്ന് വളരെ മലിനമായിതീർന്നുവെങ്കീലും ഗംഗാസ്നാനം എന്നുകരുതുന്നതും, അടുത്തുള്ള കൃഷ്ണസ്വാമി അമ്പലത്തിലും മഹത്തരമാണ് ഗുരുവായൂർ ദർശനമെന്ന് കരുതുന്നതും, ഇടവകപ്ള്ളിയിൽ പോകാതെ ദൂരെ വേളങ്കണ്ണിൽ തന്നെ തീർത്ഥയാത്രനടത്തുന്നതും ഒക്കെ നാമ്മൾ പിൻതുടരുന്ന ചില പരമ്പര്യ വിശ്വാസങ്ങൾ മാത്രമാണ്. അല്ലാതെ ദൈവത്തിന് ഇതിൽ യതൊരു വിധ വിവേചനവും ഇല്ല.
നന്മ നിറഞ്ഞ ചിന്തകള്‍. ആശംസകള്‍ !!!
ഒരു ദിവസം അപ്പൂപ്പന്റെ പടത്തില്‍ മാലയിട്ടു ഞാന്‍ പരീക്ഷയ്ക്ക് പോയി. അന്നത്തേ പരീക്ഷ നന്നായിരുന്നു, അടുത്ത ദിവസവും മാലയിട്ടു, പരീക്ഷ നന്നായി. അടുത്ത ദിവസം ഞാന്‍ മാലയിടാന്‍ മറന്നു പോയി. പരീക്ഷ മോശമാകുകയും ചെയ്തു. അപ്പോള്‍ ഒരടിസ്ഥാനവുമില്ലാതെ ഞാന്‍ കരുതുന്നു “അപ്പൂപ്പന്റെ പടത്തില്‍ മാലയിട്ടാല്‍ പരീക്ഷ നന്നാവും”. ഇതറിഞ്ഞ എന്റെ സുഹൃത്തുക്കളും പരീക്ഷയ്ക്കു പോകും മുമ്പ് അപ്പൂപ്പന്റെ പടത്തില്‍ മാലയിടുന്നത് പതിവായി. മാലയിട്ട് ചിലരുടെ പരീക്ഷ നന്നായി. പഠിക്കാതെ മാല മാത്രമിട്ടു പരീക്ഷയെഴുതിയവരുടെ കാര്യം ഗോവിന്ദ. മാലയിട്ടു തോറ്റവരുടെ വാക്കുകള്‍ ജയിച്ചവര്‍ വിശ്വസിച്ചില്ല. അവര്‍ കൂടുതല്‍ വിലയുള്ള മാല വാങ്ങിയിട്ടു. ചോദ്യമിതാണു -ഇപ്പോള്‍ ഞാനോ, എന്റെ സുഹൃത്തുക്കളോ മാലയിടുന്നത് ബഹുമാനം കൊണ്ടാണോ?
that is what is happening around the world... its start with a simple story and it ends up with a religeon... :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ