-->

Followers of this Blog

2008, ഒക്‌ടോബർ 18, ശനിയാഴ്‌ച

സഹന സമര സമയമായ്

സഹന സമര സമയമായ്- ആ കാലമൊക്കെ പോയി ജൊക്കി. ഇപ്പൊ അവരു സമരം ചെയ്യുന്നു നമ്മളു സഹിക്കുന്നു. വിമാനത്തില്‍ പറന്നിറങ്ങി സമരം ചെയ്യുന്ന നേതാക്കളുള്ളതിനാല്‍ നമ്മളും പരിഷ്ക്കാരികളാണെന്നു എല്ലാവരും അറിയട്ടെ. ബൂര്‍ഷ്വാ ഹോട്ടലുകളില്‍ കട്ടനും പരിപ്പുവടയും കിട്ടിയോ ആവോ? എന്തായലും നമ്മുക്കരിയും വെട്ടവും കറണ്ടും കിട്ടാന്‍ വേണ്ടി കഷ്ടപ്പെട്ടു പോയതല്ല്യോ. അതും സഭയുമടച്ചു താക്കോലും കറക്കി മുഖ്യന്‍ മുന്നില്‍ നിന്നു നയിച്ച്.

കിട്ടിയ വടിയില്‍ പ്ളക്കാര്‍ഡും കെട്ടിയിറങ്ങിയ സഖാക്കന്മാര്ക്ക് ചുളുവില്‍ ഒരു പ്ളെയിന്‍ ടിക്കറ്റും കിട്ടി. അതൊക്കെ ഒരു സ്വപ്നമായിരുന്നങ്ങുന്നേ- ഈ വിമാനയാത്ര. ഖജനാവു ചൂണ്ടിയാണെലും കാര്യം നടന്നു. മൂന്നു കോടി പോയാലെന്താ. കെണിപ്പന്‍ സമരമല്ലായിരുന്നോ?

അരി കിട്ടിയോ സഖാവേ. ഉറപ്പു കിട്ടിക്കാണും അല്ലെ. ങേ അതുമില്ലേ. പണ്ടാരം മൂന്നുകോടിയും പോയിക്കിട്ടി. കൊഴപ്പമില്ല ഏതെങ്കിലും സാധനത്തില്‍ വിലകൂട്ടിയിങ്ങു തന്നാല്‍ മതി, ബാക്കി കാര്യം ഞങ്ങളേറ്റു. അല്ലെങ്കിലൊരു ബക്കറ്റുമായി ചെമപ്പന്മാരെ ഇറക്കി വിട്ടോ, പണം അവര്കള്‍ കൈവശം എത്തിക്കാം.

നാണകേട്. ഇതില്‍ പരം നാണകേടു പ്രതിപക്ഷനു ഇനി വരാനില്ല. നാണം കൊണ്ടൊരു സമരം. അതാണു വലതന്‍. അങ്ങിനെയും സമരമെടുത്തു കളയും. അച്ചുവും കൂട്ടരും ഡെല്ലിക്കു പോയതക്കത്തിനു തിരൂന്തരത്തു കൊടി കെട്ടി തലയനും ചാണ്ടിയും. ഡെല്ലിക്കു മുന്നില്‍ കൊടികുത്തിയാല്‍ ചെന്നിത്തല നോക്കി സോണിമോള്‍ ഒന്നു തരും.

എന്തോന്നയാലും സംഗതി പൊടിപൊടിച്ചു. കേരളജനതായാകേ പുളകം കൊണ്ടിരിക്കുകയാണു. വലതനും ഇടതനും ഒരേ ദിവസം സമരം. അതും സഭകള്ക്ക് മുന്നില്‍. ഇവരേക്കാള്‍ നല്ല നേതാക്കള്‍ മഷിയിട്ടു നോക്കിയാല്‍ കാണുമോ?

അരിക്കും പാലിനും വെള്ളത്തിനും കറണ്ടിനും വില കുറയുമോ?

മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കും

പെട്രോളിനു വിലകുറയുമോ?

വിഴിഞ്ഞം പദ്ധതി അനുവദിച്ചു.

നീ എന്താ തുമ്പും വാലുമില്ലതേ പറയുന്നത്?

ഹ ഹ ഹ

എന്നിട്ടു വെല്ലതും നടന്നോടാ. ഉവ്വ് ജൊക്കി. നടന്നു. ഇനി നടക്കുകേം ചെയ്യും, സമരങ്ങള്‍. വരിക വരിക സഹജരേ സഹന സഹന സഹനമായ്.

വാര്‍ത്ത: ഒരു ഇടതു യുവതിയുടെ ജാമ്യം റദ്ദാക്കാനും സ്വത്ത് കണ്ടു കെട്ടാനും അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവ്.

യുവതിക്കു മുന്നില്‍ പോലീസുകാര്‍ കവാത്തു നടത്തുകയും പോലീസിനു മുന്നില്‍ യുവതി ഒരു കൂസലുമില്ലാതെ കവാത്തു നടത്തുകയും ചെയ്യുന്നത് ലൈവ് ആയി ടി.വി.യില്‍ കണ്ടിരുന്നു ചുമ്മാ ഞാന്‍ പുളകിതനായി.രംഗം കേന്ദ്ര വിരുദ്ധസമരം.

2 അഭിപ്രായങ്ങൾ:

കാസിം തങ്ങള്‍ പറഞ്ഞു...

എല്ലാം സഹിക്കാന്‍ പാവം നമ്മളുണ്ടല്ലോ. സമരങ്ങള്‍ മുറ പോലെ നടക്കട്ടെ.

ഭൂമിപുത്രി പറഞ്ഞു...

കേന്ദ്രം അലോട്ട് ചെയ്ത് പല ഫണ്ടുകളും ലാപ്സായിപ്പോകുന്നു..ഇവിടെത്തുടങ്ങിവെച്ച പല സംരഭങ്ങളും പാതിവഴിയിൽ ഉറക്കം..അങ്ങിനെ ഒരുനൂറു കാര്യങ്ങളുണ്ട് അടിയന്തരശ്രദ്ധ പതിയേണ്ടതായി
ആന്വേഷിയ്ക്കാൻ ആർക്കാൺ സമയം അല്ലേ?