West Minster AbbeyAuthor: Joseph Addison
Gynre: EssayPallida mors aequo palsat pede pauperam tabernas
Regumque tures, O beati Sexti,
Vitae summa brevis spem nos vetat inchoare longam:
Jam te premet nox, fabulaeque manes,
Et domus exilis Plutonia
- Horace
അല്ലയോ സന്തോഷവനായ സെക്സ്റ്റസ്,
നിഷ്പക്ഷ പാദങ്ങളില്‍
വിളറിയ മരണം കുചേലകുടിലുകളുടെയും,
കുബേരകൊട്ടാരങ്ങളുടെയും വാതിലില്‍ മുട്ടുന്നു.
അകലേകാണും പ്രതീക്ഷകള്‍ മറയുന്നു
ജീവന്റെ നൈമഷീകതയാല്‍
ഇരവിനാല്‍ അതിക്രമിക്കപ്പെട്ടിരിക്കുന്നു നീയും
മഹത്തമാം നിഴലുകളും
പ്ലൂട്ടൊയുടെ ദൌര്‍ഭാഗയമര്‍ന്നൊരീ ഭവനവും.
- ഹൊറേയ്സ്
മനസ്സ് ഗൌരവപൂര്ണ്ണമായ അവസ്ഥയിലാണെങ്കില്‍.
വെസ്റ്റ് മിനിസ്റ്റര്‍ അബെയിലൂടെ നടക്കുന്നത് എന്റെ പതിവാണു. മ്ളനാപൂര്‍ണ്ണമായ പ്ര്ദേശം, അല്ലെങ്കില്‍ ആ വാക്ക് ഏറ്റവും യോജിക്കുന്ന ഇടം, അവീടെ ഉറങ്ങുന്നവരുടെ അവസ്ഥ പൊലെ തന്നെ ആഴമേറിയ ഗൌരവം തങ്ങി നില്‍ക്കുന്ന സ്ഥലം എന്നീ നിലകളില്‍ അത് നിരാകരിക്കാവുന്ന ഒരു സംഗതി അല്ല. ഇന്നലേ ഒരു സയാഹ്നം മുഴുവന്‍, ദേവാലയത്തിലും ഇടനാഴിയിലും പരിസരത്തുമായി ഞാന്‍ കഴിച്ചു കൂട്ടി, വിവിധ ശ്രേണിയിലുള്ള ആളുകളുടെ കുഴിമാടഫലകങ്ങ്നളില്‍ ആലേഖനം ചെയ്തിരുന്നവ ആസ്വദിച്ചുകൊണ്ട്. മിക്കവയിലും സംസകരിക്കപ്പെട്ട മനുഷ്യന്‍ ജനിച്ച ദിവസവും മരിച്ചദിവസവുമല്ലാതേ, അദ്ദേഹത്തേക്കുറിച്ച് മറ്റൊന്നും എഴുതിയിട്ടില്ല. ആ മനുഷ്യന്റെ ചരിത്രം മുഴുവന്‍ ഈ രണ്ട് അവസ്ഥകളില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു. പൊതുവില്‍ എല്ലവാരുടെയും കാര്യം അങ്ങിനെയാണു. ഫലകങ്ങള്‍ മാര്‍ബിളിലുള്ളതോ, പിച്ചളയിലുള്ളതോ ആകട്ടേ, അയാള്‍ ജനിച്ചു, അയാള്‍ മരിച്ചു എന്നല്ലാതെ മറ്റൊരോര്‍മ്മകളും അയാളേക്കുറിച്ച് അവ അവശേഷിപ്പിക്കുന്നില്ല എന്നതില്‍ ഒരു ഹാസ്യാത്മകത ഉണ്ട്.
പള്ളിയിലേക്കു പോകുമ്പോള്‍ ആ രംഗം ഞാന്‍ വീക്ഷിച്ചു, ശവക്കല്ലറകള്‍ കുഴിക്കുന്നത്. മണ്കോരിയില്‍ നിറയുന്ന പുതുമണ്ണില്‍ അസ്ഥിയുടേയോ തലയോട്ടിയുടേയോ അവശിഷ്ടങ്ങള്‍ പുതഞ്ഞിരിക്കുന്നു. അവ ഒരിക്കലോ പിന്നിടെപ്പൊഴുമൊ മനുഷ്യ ശരീരത്തിന്റെ രൂപീകരണത്തില്‍ ഭാഗമായിരുന്നു. അതേക്കുറിച്ച് ഞാന്‍ ചിന്താമഗ്നനായി. ഈ കത്തീഡ്രലിലേക്കുള്ള പാതയുടെ കീഴില്‍ എത്രയോ പേര്‍ വിശ്രമിക്കുന്നുണ്ട്, എത്രമാത്രം സ്ത്രീപുരുഷന്മാര്‍, എത്രമാത്രം മിത്രവൈരികള്‍, എത്രമാത്രം പുരോഹിതര്‍, പടയാളികള്‍, അല്‍മായര്‍, അവര്‍ എത്ര കോമളരോ, ശക്തരോ, യൌവനയുക്തരോ, വയോധികരോ ആകട്ടേ, തുല്യരായി, സാധാരണക്കാരെപ്പോലേ ഇടകലര്‍ന്നീ മണ്ണിനടിയില്‍ ഉറങ്ങുന്നു.
ജീവിതങ്ങളുടെ വലിയ പുസ്തകം ഈ വിധം അളന്നിട്ടു, ഞാന്‍ സ്മാരകശിലകള്‍ ഓരോന്നായി സൂക്ഷമായി നിരീക്ഷിച്ചു. സെമിത്തേരിയുടെ ഒട്ടുമിക്ക ഭാഗത്തും പൌരാണികതയണിഞ്ഞ് അവ നില്‍ക്കുന്നു. ചിലവയില്‍ ആലേഖനം ചെയ്തിരിക്കുന്ന കുറിപ്പുകളുടെ ആഢംബരത കണ്ടാല്‍ അതു പരേതനുമായി എന്തെങ്കിലും ബന്ധമുള്ളതാണോ എന്നു ശങ്കിച്ചു പോകും. ഒരു പക്ഷേ പരേതന്‍ തന്നെ തന്റെ സുഹ്രൃത്തുക്കള്‍ ചൊരിഞ്ഞിരിക്കുന്ന പ്രശംസ വായിച്ച് ലജ്ജിച്ചു പോകും. ചിലവ വളരേയധികം വിനയാന്വിതമാകത്തക്കവിധം പരേതന്റെ സ്വഭാവവൈശേഷ്യങ്ങള്‍ ഗ്രീക്കിലും ഹീബ്രുവിലുമാണു എഴുതിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പന്ത്രണ്ട് മാസത്തില്‍ ഒരിക്കല്‍ പോലും അതാരും മനസിലാക്കാന്‍ പോകുന്നില്ല. കവികളെ സംക്സകരിച്ചിരിക്കുന്ന ഭാഗത്ത്, സ്മാരകശിലകളില്ലാത്ത കവികളേയും, കവിയല്ലാത്തവര്‍ക്ക് സ്മാരകശിലയും കണ്ടു.
മഹത്തരമായ ഓരോ കല്ലറകളും കാണുമ്പോള്‍ എന്റെ അസൂയയുടെ എല്ലാ വികാരങ്ങളും എന്നില്‍ തന്നെ മരിക്കുന്നു. ഓരോ സുമുഖരുടെയും കല്ലറകളിലെ കുറിപ്പു വായിക്കുമ്പോള്‍ എന്നിലേ അനഭിമതമായ ആശകള്‍ മാഞ്ഞുപോകുന്നു. ശവക്കല്ലറകളില്‍ കാണുന്ന മാതാപിതാക്കളുടെ വ്യഥകളോടുള്ള സഹതാപത്താല്‍ എന്റെ ഹൃദയം ഉരുകുന്നു. മതാപിതാക്കളുടെ തന്നെ കല്ലറകള്‍ കാണുമ്പോള്‍, ആര്ക്ക് വേണ്ടിയാണോ നമ്മള്‍ വിതുമ്പുന്നത് അവരുടെ പാതകള്‍ അധികം വൈകാതെ നമ്മളും പിന്തുടരേണ്ടി വരുമല്ലോ എന്നു ചിന്തിക്കുമ്പോള്‍ ആ വ്യഥയുടെ നിരര്‍ത്ഥതയേയും പരിഗണിക്കേണ്ടി വരുന്നു.
തന്നെയടക്കിയവരുടെ കൂടെ അന്ത്യവിശ്രമം കൊള്ളുന്ന രാജക്കനമാരെയും, അടുത്തടുത്ത് വിശ്രമിക്കുന്ന ബദ്ധവൈരികളേയും, തന്നോടെതിര്‍ത്തവരുടെ കുടെ മണ്ണു പങ്കുവെയ്ക്കുന്ന വിശുദ്ധരുടെയും കുഴിമാടങ്ങള്‍ കാണുമ്പോള്‍, മനുഷ്യകുലത്തിലേ ചെറിയ ചെറിയ തര്‍ക്കങ്ങളൂം മത്സരങ്ങളും വിഭാഗീയതകളും അല്പം ദുഃഖത്തോടും അത്ഭുതത്തോടും കൂടി ഞാന്‍ സ്മരിക്കുന്നു. അവരുടെ കുഴിമാടങ്ങളിലെ ചരമദിനം ഞാന്‍ വായിച്ചു. ചിലര്‍ ഇന്നലേ മരിച്ചവര്‍, ചിലര്‍ അറുന്നൂറു വര്‍ഷങ്ങള്‍ക്ക് മുന്പ്. ആ ദിനങ്ങള്‍ വായിക്കുമ്പോള്‍, നമ്മളെല്ലവാരും സമകാലീനരായി കല്ലറകളില്‍ നിന്നും പുറത്തുവരുന്ന ആ മഹത്തായ ദിനത്തേയും ഞാന്‍ സ്മരിക്കുന്നു.
[ജോസഫ് അഡ്ഡിസന്‍ (1672-1719) :
ചാര്‍ട്ടര്‍ഹൌസില്‍ നിന്നും
ഓക്സ്ഫേഡില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
ഹേയ്‌ലിഫാക്സിലേ പ്രഭുവിന്റെ നിര്‍ബന്ധത്താല്‍ വൈദീകനാകാനുള്ള ആഗ്രഹം ഉപേക്ഷിച്ചു രാഷ്ട്രീയത്തില്‍ പ്രവേശിച്ചു.
ദ് കാംപെയിന്‍ പ്രസിദ്ധീകരിച്ചു കൊണ്ട് സാഹിത്യ പ്രവേശം.
ടാറ്റ്‌ലര്‍,
സ്പെക്റ്റേയ്റ്റര്‍ എന്നീ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്ന അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ക്ക് ക്വീന്‍ ആന്നെയുടെ ലണ്ടന്‍ സമൂഹത്തില്‍ അതിബൃഹത്തായ സ്വാധീനം ഉണ്ടായിരുന്നു. ദ് വിഷന്‍ ഒഫ് മിസ്രാ, വെസ്റ്റ് മിനിസ്റ്റര്‍ അബേയ് എന്നിവ, തന്റെ തലമുറയേ ഉയര്‍ന്ന ചിന്താസരണിയിലേക്കുയര്‍ത്തുന്നതിനു പ്രേരകമായവ ആയിരിന്നു.]