-->

Followers of this Blog

2009, മേയ് 20, ബുധനാഴ്‌ച

മോക്ഷം

മൃതിയൊരു കരിമ്പടമായ് പുതച്ചെന് ജഡമേ
മരവിക്ക നീ

നാറുന്ന കറുത്ത പുഴ* നീന്തിയെത്തുമ്പോള്
നിരക്കുന്നു മുന്നില്
മോക്ഷത്തിനു മുന്നിലായ്
ഇനിയുണ്ട് ജന്മം

ജനിമൃതികളുടെ മുറ്റത്തിനിയൊരു
പേറ്റുനോവും പിച്ചവെയ്പും
ക്ളസ്റ്ററുകള് മാറു പിളര്ത്തും വരേ
മനുഷ്യനായ്?

വേണ്ട!!

ബീജാങ്കുരണങ്ങള്ക്ക് സാക്ഷിയായ്
മുള്മുനകള്ക്കിടയില്
വിടര്ന്നൊരു പനിനീര് ദളമായ്
അവളുടെ മുടിയില് തിരുകാന്
അവന് നല്കിയ പ്രണയത്തേ
ചവിട്ടിയരയ്ക്കും വരേ?

വേണ്ട!!

പ്യൂപ്പയ്ക്കുള്ളില് തപസ്സിരുന്നു
അരളിയുടെ ഇലകള് അയവിറക്കി നിന്
ഉറക്കം തീര്ന്നൊരുനാളില്
പുറത്തിറങ്ങാം നീര്ത്തി വര്ണ്ണച്ചിറകുകള്
അവര് പെറുക്കി വെച്ച കല്ലും പെറുക്കം പിന്നെ
സ്റ്റഫ് ചെയ്തു താളിലൊട്ടിക്കും വരേ?

വേണ്ട!!

പിന്നേ പശുവോ, കാളയോ പോത്തോ
തുറിച്ചൊരു കണ്ണുമായ് നാവ് തള്ളി
തൊലിയുരിഞ്ഞ തലയുമുയര്ത്തിപിടിച്ചൊരു-
വെട്ടുകത്തിക്ക് കൂട്ടിരിക്കും വരേ?

വേണ്ട!!

കാവലിരിക്കാം ഇനിയൊരു ജന്മം
രോമമാര്ന്നൊരീ വാലുമാട്ടി
നിഴലില് മറയുന്നതാരോ
പാളി വന്നൊരു ചെത്തു കല്ലു
നിന് കുരയുടെ താളം തെറ്റും വരേ

മൌനം

വേഗത്തില് മൃതിയാര്ക്കുമെന്തുണ്ട് കിട്ടുവാന്
കൃമിയോ കീടമോ കൂത്താടിയോ കുത്തി-
ചോരയൂറ്റുന്ന മാത്രയില് മരണപ്പെടാം
ജീവനത്തിന്നു ചെയ്തൊരു യുദ്ധമെന്നെഴുതുക
നിന്റെ ജീവന്റെ കണക്കു പുസ്തകത്തില്
വീരസ്വര്ഗ്ഗം ഞാന് പൂകാതിരിക്കുമോ?


*വൈതരണി

4 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ജീവനത്തിന്നു ചെയ്തൊരു യുദ്ധമെന്നെഴുതുക
നിന്റെ ജീവന്റെ കണക്കു പുസ്തകത്തില്

Nandita പറഞ്ഞു...

arun

good poem good expressions

Unknown പറഞ്ഞു...

എഴുത്ത് കൊള്ളാം

തുറിച്ചൊരു കണ്ണുമായ് നാവ് തള്ളി
തൊലിയുരിഞ്ഞ തലയുമുയര്ത്തിപിടിച്ചൊരു-
വെട്ടുകത്തിക്ക് കൂട്ടിരിക്കും വരേ?

പച്ചക്കാണല്ലോ

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

ജന്മങ്ങളുടെ അര്ഥഭേദങ്ങള്‍...