സത്യവേദപുസ്തകം
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;
നിന്റെ രാജ്യം വരേണമേ;
നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;
ഞങ്ങള്‍ക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ;
ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷിമിച്ചിരിക്കുന്നതുപോലെ
ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;
ഞങ്ങളെ പരീക്ഷയില്‍ കടത്താതെ
ദുഷ്ടങ്കല്‍നിന്നു ഞങ്ങളെ വിടുവിക്കേണമേ.
രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ
പി.ഒ.സി. ബൈബിള്‍ പരിഭാഷ
സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അങ്ങയുടെ നാമം പൂജിതമാകണമേ;
അങ്ങയുടെ രാജ്യം വരണമേ;
അങ്ങയുടെ ഹിതം സ്വഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ.
അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‍കണമേ;
ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിച്ചതുപോലെ,
ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ.
ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ.
തിന്മയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ
പഴയ മലയാളം
ആകാശങ്ങളില്‍ ഇരിക്കുന്ന ഞങ്ങളുടെ ബാവ,
നിന്‍തിരുനാമം ശുദ്ധമാകപ്പെടേണം;
നിന്റെ രാജിതം വരേണം;
നിന്റെ തിരുമനസ്സ് ആകാശത്തിലെപ്പോലെ,
ഭൂമിയിലും ആകേണം.
ഞങ്ങളുടെ അന്നന്നെ അപ്പം ഇന്നു ഞങ്ങള്‍ക്കു തരിക.
ഞങ്ങളുടെ കടപ്പുക്കാരരോട് ഞങ്ങള്‍ പൊറുക്കുന്നപോലെ,
ഞങ്ങളുടെ കടപ്പുകള്‍ ഞങ്ങളോടും പൊറുക്ക.
ഞങ്ങളെ പരീക്ഷയിലും പൂകിക്കല്ലെ;
വിശേഷിച്ച്, തിന്മയില്‍ നിന്ന്,
ഞങ്ങളെ രക്ഷിച്ചുകൊള്‍ക.
അമേന്‍
മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ