തീരുമാനങ്ങള്‍
പിറന്നിറങ്ങിയ ഗര്‍ഭപാത്രം അവരുടേത്
പഠിച്ചിറങ്ങിയ വാക്കുകള്‍ അവരുടേത്
ജനായത്ത വിധി അവരുടേത്
വിശ്വസിച്ച ദൈവം അവരുടേത്
സ്വാത്രത്തിന്റെ രുചിയും അവരുടേത്
മുന്നില്‍ നിരക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ ഭയന്നു
എന്നിലേക്ക് ഞാന്‍ കണ്ണുകള്‍ അടച്ചു
പിന്നെ
ഇരുട്ടില്‍ ചിന്തകളില്‍ ഞാനടയിരുന്നു
നോവിന്റെ കുന്തമുനകളില്‍
ഹൃദയം മുറിഞ്ഞു
വെളുത്ത കടലാസിനു മുകളില്‍ ഈര്‍ഷ്യയുടെ രക്തപാടുകള്‍
കീറിക്കളഞ്ഞ തുണ്ടുകളില്‍ കവിതയില്ലായിരുന്നു.
ജല്പനങ്ങളേ കണ്ണീരു മണത്തു,
രക്തവും വിയര്‍പ്പും.
ശ്യാം ചോദിച്ചു
എന്തോന്നു സ്വാതന്ത്ര്യം?
അവനവന്റെ സിയൂസിനായി എഴുതുന്നു
*കോക്കസസ് മലയില്‍ നിന്നു കഴുകന്മാര്‍ കരളും കൊത്തിപ്പറന്നു.
*എപ്പിതാഫ്:
ഞങ്ങള്‍ ക്ഷീണിതരാണു
ബന്ധിതരല്ല!
* കൊക്കാസസ്: ഇവിടെയാണു പ്രൊമിത്യൂസിനെ ബന്ധിതനാക്കിയതെന്നു ഐതീഹ്യം.
*എപ്പിതാഫ്: ശവക്കല്ലറയിലേ കുറിപ്പ്.
2 അഭിപ്രായങ്ങൾ:
കീറിക്കളഞ്ഞ തുണ്ടുകളില്‍ കവിതയില്ലായിരുന്നു.
Arun those pieces of white paper itself a marvelous poem!
Congrats Arun!
The footnotes u have given is not clear. Not legible.
Now it is legible, I believe.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ