ഒരു മൂന്നു നാലു വര്‍ഷം മുമ്പ് വരെ ഇവിടെ സ്വര്‍ണ്ണമില്ലായിരുന്നൊ? സ്വര്‍ണ്ണക്കടകളില്ലായിരുന്നൊ? പക്ഷെ ഈ മനോഹരമായ അക്ഷയ തൃതീയയെക്കുറിച്ച് മാത്രം ഈ വിവരദോഷി കേട്ടിട്ടില്ല. ഒന്നു മുതല്‍ ഡിഗ്രി വരെയുള്ള മലയാള പുസ്തകങ്ങള്‍ അരിച്ചു പെറുക്കി. മണ്ടന്മാരുണ്ടാക്കിയ സിലബസ്. അതില്‍ ഒരുഗ്രാം തങ്കത്തിലെങ്കിലും പൊതിഞ്ഞ തൃതീയ കാണുന്നില്ല. മഷിയിടാന്‍ അറിയാത്തതു കൊണ്ടു അത് പരീക്ഷിച്ചില്ല.
സംഭവം ശരിയാണു. ഭാരതീയ വിശ്വാസം: ഏറ്റം കൊള്ളാവുന്ന നാലു ദിവസങ്ങളില്‍ ഒന്നാണു അക്ഷയ ത്രിതീയ. അന്നു വിലയേറിയ ലോഹം വാങ്ങുന്നത് ഉത്തമവും ഐശ്യര്യപൂര്‍ണ്ണവുമാണു. നല്ലത്. കേരളത്തില്‍ മാത്രം 10 ടണ്‍ സ്വര്‍ണ്ണം വിറ്റ സ്വര്ണ്ണക്കടക്കാര്ക്കും എനിക്കും ഈ ബാക്കിയുള്ള മൂന്നു മികച്ച ദിനങ്ങള്‍ അറിയില്ല. കുറഞ്ഞ പക്ഷം അവരെങ്കിലും അറിഞ്ഞിരിക്കേണ്ടത്താണു. ഓണം, വിഷു, ക്രിസ്മസ്, ചിങമാസം, റംസാന്, പിന്നെ ലേറ്റെസ്റ്റ് ഫാഷന്‍ തൃതീയ കൂടാതെ ഈ മൂന്നു ദിവസത്തിലും കൂടി വില്‍പ്പന കൊഴുപ്പിക്കാമായിരുന്നു.
ഇതൊക്കെ ക്ഷമിക്കാം, പ്ലാസ്റ്റിക് പാത്രം വില്‍ക്കുന്ന പ്രഭാകരനും തുണിക്കടക്കാരന് ഔസേപ്പിനും തൃതീയയില്‍ എന്തു കാര്യം എന്നു ചോദിക്കരുത്. പണ്ടാരചെമ്പിലേ ചോറില്‍ നിന്നു ഒരു പ്ലേറ്റ് അവരും തട്ടിവിടട്ടെ. സ്വര്‍ണ്ണം വാങ്ങാന്‍ കാശില്ലാത്തവനു ഒരു പ്ലാസ്റ്റിക് കപ്പ് വാങ്ങിയെങ്കിലും ഐശ്വരത്തെ വരവേറ്റാലതിന്നു ഭോഷത്വം കല്പിക്കാമോ? ഇതെന്തോന്നു പാവപ്പേട്ടവനു അഷയചിന്തകള്‍ വേണ്ടെന്നോ? ഇരന്നും കടം വാങ്ങിയും ഞാനും വാങ്ങി ഒരു ഗ്രാം കോയിന്. ഇനിയെങ്ങാനും ഈ പറയുന്നതൊക്കെ ശെരിയാണേല്‍ ഞാന്‍ ചുമ്മാ മണ്ടനാകണ്ടല്ലോ. അഥവാ ഇതു മണ്ടത്തരമാണെലും സ്വര്ണമല്ലേ കശില്ലാതിരിക്കുമ്പൊ വിറ്റു പുട്ടടിക്കാം, വെള്ളമടിക്കാം വാളുവെക്കാം, അതിനു വേണ്ടി ഭാര്യയുടെ താലി പൊട്ടിച്ചു എന്നു വേണ്ട.
അനക്കിരിക്കട്ടെ ഒരു കുതിരപ്പവന്‍ എന്നു പറഞ്ഞു ആ കോയിന് കൊച്ചുമോന്റെ കയ്യില്‍ വെച്ചു കൊടുത്തു. അവനത് കൃത്യമായി അവന്റെ അമ്മയുടെ കയ്യില്‍ കൊടുക്കുകേം ചെയ്തു. “എന്റെ മനുഷ്യാ ആ നേരത്തിനു ഒരു വളയെങ്കിലും വാങ്ങാരുന്നില്ലെ”. “ദുഷ്ടേ, വിവാഹ വാര്‍ഷികം, ജന്മദിനം, എന്നൊക്കെ പറഞ്ഞു സ്വര്‍ണ്ണകട കയറ്റിക്കുന്ന നിന്നേ പോലുള്ള ഭര്യമാര്‍ക്ക്, പാവം ഭര്ത്താക്കന്മാരെ കൊല്ലാക്കൊല ചെയ്യാന്‍ ഉടയതമ്പുരാന് അനുവദിച്ചു തന്ന ഈ ദിനം കൂടി ആഘോഷിക്കെടീ”.
വിവരമുള്ള സെയില്‍സ് മാനേജര്‍മാര്‍ മറക്കണ്ട…കൊള്ളാവുന്ന മൂന്നു ദിവസങ്ങള്‍ കൂടി ഇനിയും ബാക്കിയുണ്ട്. അതു കൂടി തപ്പി പിടിച്ചു, സ്വര്‍ണ്ണം ടണ്‍ കണക്കിനു വാരി വാരി വില്ക്കു. ഔസേപ്പിനും പ്രഭാകരനും ഈ ഓപ്ഷനെക്കുറിച്ച് ചിന്തിക്കാവുന്നതാണു.
സ്ഥിരമായി വെള്ളമടിച്ചു വരുന്ന ജോസി, ഭാര്യ മോളിയോട്:
“അവന്റമ്മേടെ തൃതീയ... കേറിപ്പോടി @#$&*(*! മോളേ അകത്ത്”
3 അഭിപ്രായങ്ങൾ:
കലിപ്പ് തീരണില്ല അല്ലെ?
ഞങ്ങള്‍ "ബ്ലോഗായ തൃതീയ" ആഘോഷിച്ചു ! വായിച്ചില്ലേ?
ഇല്ലെങ്കില്‍
http://vazhakodan1.blogspot.com/2009/04/blog-post_26.html
വായിച്ചു കമന്റിയിയിട്ടുണ്ട്
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ