-->

Followers of this Blog

2009, മേയ് 9, ശനിയാഴ്‌ച

അവനാകുന്ന അവള്‍

ആണിന്റെ തുണിയുടുക്കുന പെണ്ണുങ്ങളെ പൊതുവില്‍ കാണാറുണ്ടെങ്കിലും പെണ്ണിന്റെ തുണി ചുറ്റുന്ന ആണുങ്ങളെ വിരളമായെ കാണാറുള്ളു. പ്രതിഭാസം: ക്രോസ്സ് ഡ്രെസിങ്ങ്. ബൂലോകത്തും ക്രോസ്സന്മാര്‍ നിറഞ്ഞാടുന്നു. ക്രോസന്മാര്‍ അഥവാ അവനാകുന്ന അവളുമാര്‍. സുന്ദരിമാരുടെ പേരില്‍ സുന്ദരന്മാര്‍ വിലസി വിരാജിച്ചു നടക്കുന്നു. ഇതിലെന്തു പുതുമ? വിലാസിനിയാകുന്ന എം.കെ. മേനോന്‍ ഉണ്ടായിട്ടില്ലേ? രാജമ്മയാകുന്ന സാഗര്‍ കോട്ടപ്പുറത്തിനു കോടിക്കണക്കിനു പ്രേമലേഖനങ്ങള്‍ കിട്ടിയിട്ടില്ലേ? ബൂലോകത്തു മാത്രം എന്തുകൊണ്ടിത് പാടില്ല.

പെമ്പിള്ളാരെ കാണുമ്പോള്‍ കവാത്തു മറക്കല്‍ പണ്ടെ എന്റെ രക്തത്തിലുണ്ട്. അതു കൊണ്ടാണല്ലോ ഗുരുകുലവും സവ്യനും ചാണക്യനുമൊക്കെയുള്ള നാട്ടില്‍ പെണ്ണെഴുത്ത് ലിങ്കില്‍ ആദ്യം കുത്തുന്നത്. എന്നു മാത്രമോ അവളെഴുതിയ കൃതികള്‍(കൃതിയെന്നൊക്കെ നമ്മളു സുഖിപ്പിക്കുന്നതല്ലെ, ഒരു കടാക്ഷത്തിനായി) ഒന്നാം പുറം മുതല്‍ വായിച്ചു, അതി മനോഹരം, ഫന്റാസ്റ്റിക്, മനസ്സില്‍ തട്ടി, കണ്ണു നിറഞ്ഞു എന്നൊക്കെ കമന്റി പണ്ടാരമടങ്ങി നില്‍ക്കും. ഇവിടെ കമന്റിടാന്‍ സ്ഥലം കിട്ടുന്നത് തന്നെ പുണ്യം.മഹാഭാഗ്യം. ഇവളൊക്കെ നമ്മുടേത് കൂടെ വായിച്ചിട്ടു ഫാന്‍ ആയിക്കോടെ, അല്ലെങ്കില്‍ വളച്ചൊരു വശത്താക്കിയേക്കം എന്നീ ഗൂഢോദ്ദ്യേശ്യങ്ങളൊന്നുമേ മനസ്സിലില്ല. സത്യം. കള്ളമില്ലാത്ത പിള്ളയാകുന്നു ഞാന്‍. സ്വന്തം പേരിലും അല്ലാതെയും എഴുതുന്ന ബൂലോക സുന്ദരികളെ ക്ഷമിക്കുക. ഞാന്‍ പറയുന്നത് പണ്ട് പാര്‍ത്ഥന്റെ മുന്നില്‍ മറയായി നിന്നവളെക്കുറിച്ചാണു. ആയുധമുറ അറിയുന്നവര്‍ അഭ്യാസികള്‍.

എന്നാലും വായിക്കുന്ന നിങ്ങള്‍ക്കൊരു നിലവാരമില്ലേ എന്നു ചോദിച്ചാല്‍, ഒരു രചന അര്‍ഹിക്കുന്ന നിലവാരം വായിക്കുന്നവനുണ്ടായാല്‍ മതി എന്ന മുട്ടായുക്തി എന്റെ തലയില്‍ കത്തി നില്പുണ്ട്. മുത്തുച്ചിപ്പി വായിക്കുന്ന അതേ നിലവാരത്തിലാണൊ നമ്മളു കരുണ വായിക്കുന്നത്. അവളുടെ പെറ്റിക്കോട്ടിട്ട അവന്റെ രചനയില്‍ നിങ്ങള്‍ കാണുന്നത് ചതഞ്ഞ റോസാപ്പൂവും, മഴയും, അലയുന്ന ആത്മാവും, അവളുടെ മിഴികളും, മുറിഞ്ഞ പ്രണയവും, അവിഞ്ഞ ഹൃദയവുമായിരിക്കാം. എങ്കിലും വാക്കുകളുടെ പ്രളയവും, വാചാടോപവും അവരുണ്ടാകുന്നത് നമ്മള്‍ വായിക്കണമെന്ന നിസ്വാര്‍ത്ഥത കൊണ്ടല്ലേ. എന്നു കരുതി, അവള്‍ നമ്മളുടെ ബ്ളോഗ്ഗ് വായിക്കും എന്നു മാത്രം ധരിക്കരുത്. അവളുടെ വരികളില്‍ ദാരിദ്ര്യമുള്ളത് കൊണ്ടു പറയുന്നതല്ല. ഒരിക്കല്‍ ഒരു എടനാകുന്ന എടിയോടു ഞാന്‍ ചോദിച്ചു, "ഏറ്റവും ഇഷ്ടപ്പെട്ട എഴുത്ത് ആരുടേതാണു" . കുറഞ്ഞ പക്ഷം ബഷീറെന്നോ മാധവിക്കുട്ടിയെന്നോ മറുപടി കിട്ടുമെന്നു ചുമ്മാ വിചാരിച്ചു.അവള്‍ പറഞ്ഞു "എഴുതുവാനാണിഷ്ടം വായിക്കാറില്ല". അതിനെയാണു കഴിവെന്നു പറയുന്നത്. ഘോര ഘോരം വായിച്ചു തള്ളിയിട്ടെന്ത് കാര്യം. അതൊക്കെ നേരാം വണ്ണം കോപ്പിയടിക്കാന്‍ കൂടി അറിയില്ലെങ്കില്‍ തീര്‍ന്നില്ലേ. അവളാണെങ്കിലോ ഒരക്ഷരം പോലും വായിക്കാതെ നിര്‍ലോഭമെഴുതുന്നു, ചതഞ്ഞപൂവും അവിഞ്ഞ ഹൃദയവും.

അസൂയ്യ, കണ്ണുകടി ഇതൊക്കെ ബാധിച്ചവനാണു ഞാന്‍. അവളുമാര്‍ക്ക് വീഴുന്ന കമന്റുകളും, ഫോളോവെഴ്സിന്റെ ലിസ്റ്റും കണ്ടാല്‍ കണ്ണു തള്ളിയിരുന്നു സമാധാനിക്കുന്നവനാണു ഞാന്‍. ഒന്നു രണ്ടു പേരെ ഭീഷണിപ്പെടുത്തി ഞാനും ഫൊളോവേഴ്സ് ആക്കിയിട്ടുണ്ട്. അവരൊക്കെ അടുത്ത ദിവസം ഇറങ്ങിപ്പോയി. എഴുത്തിന്റെ കൊണം. പക്ഷേ അവളുടെ പിറകില്‍ ക്യൂ നീളുന്നു. കണ്ണുകടി. കലശലായ കണ്ണുകടി. അല്ലാതെന്തു പറയാന്‍. എന്തായലും രണ്ടു കവിതയ്ക്കു കമന്റിയപ്പൊ മെയില്‍ വന്നു "താങ്കളേ എന്റെ ഫോളോവര്‍ ആക്കാന്‍ താല്പര്യമുണ്ട്". ഓഹൊ ഇതിനൊക്കെ ഇന്‍വിറ്റേഷന്‍ ലെറ്ററുമുണ്ടൊ. ബ്ളോഗര്‍ സെറ്റിങ്ങില്‍ ചൂഴ്ന്നു പരതി. ഇല്ല ഈ സെറ്റപ്പ് അവള്ക്കു മാത്രമേ ഉള്ളു. ബ്ളോഗരിനു പോലും നമ്മളെ പിടിക്കുന്നില്ല.

അങ്ങിനേ അവന്മാരാകുന്ന അവളുമാരുടെ ബ്ളോഗില്‍ കമന്റുകള്‍ നിറയുകയും ക്യൂ നീളുകയും ചെയ്യുന്നു. അസൂയക്കാരനായ ഞാനിവിടെ പല്ലുമിറുമി പറ്റിയ അമളിയുമോര്‍ത്ത് ബൂലോകത്തിന്റെ മൂലയ്ക്ക് സ്വസ്ഥമായി നാലു തെറിയും വിളിച്ചിരിക്കുന്നു. ചുമ്മാ ഒരു പരദൂഷിയായി.

ഇതിനേ പറ്റി ആരെങ്കിലും നേരത്തേ എഴുതിയിട്ടുണ്ടേല്‍ ലിങ്കുമിട്ട് പൊക്കോണം എന്റെ മുമ്പീന്നു. ഹാ...

10 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ങ്ഹെ ഇവിടെ ഇതുവരെ ആരും ഒന്നും പറഞ്ഞില്ലേ? കണ്ടില്ലേ, ഇല്ലാവചനം പറഞ്ഞാല്‍ ഇങ്ങനെ ഇരിക്കും :P

നരിക്കുന്നൻ പറഞ്ഞു...

എന്തിനാ ഇങ്ങനെ അസൂയയും കുശുമ്പും കൊണ്ട് നടക്കുന്നേ.. നല്ല പോസ്റ്റുകൾ ആരിട്ടാലും അത് വായിക്കുകയും അതിന് ലിംഗഭേദമന്യേ അഭിപ്രായം ഇടുകയും നല്ലൊരു സൌഹൃദ വലയം സൃഷ്ടിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ഈ ബൂലോഗത്തുണ്ട്. മാഷ് എഴുതൂ... താങ്കളുടെ നല്ല എഴുത്തുകൾ ഭൂലോഗം കാണാതിരിക്കില്ല.

പിന്നെ ആ കമന്റിലെ വേർഡ് വെരിഫിക്കേഷൻ ഒഴിവാക്കിയാ ഉപകാരമായിരുന്നു. സുഖമായി കമന്റിട്ട് പോകാൻ നല്ലതാ...

അജ്ഞാതന്‍ പറഞ്ഞു...

2007 മെയ് മുതല്‍ ബ്ലോഗ് ചെയ്യുന്നു. മോശമില്ലാത്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുമുണ്ട്. വായനക്കാര്‍ ഉണ്ടായിരിക്കാം, പക്ഷെ കാര്യമായ അഭിപ്രായങ്ങള്‍ ഒന്നും കിട്ടുന്നില്ല.അതായത് കമന്റുകള്‍ കിട്ടുന്നില്ല എന്ന്. എത്രപേര്‍ വായിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാന്‍ ഹിറ്റ് കൌണ്ടറുകള്‍ സഹായിക്കും. കമന്റുകള്‍ 50 എണ്ണം കിട്ടിയിട്ടും വലിയ കാര്യമൊന്നുമില്ല. അതില്‍ ആത്മാര്‍ത്ഥതയുള്ളത് 4 അല്ലെങ്കില്‍ 6 എണ്ണം കാണും.

എന്തായാലും താങ്കളുടെ പ്രതിസന്ധി രൂക്ഷമാണ്. പക്ഷെ ഇത്തരം പോസ്റ്റ് ഇടുന്നതോ‍ടെ ആ പ്രതിസന്ധി വീണ്ടും ഗുരുതരമായെന്ന് വന്നേക്കും. ഗുണം ചെയ്യില്ല. യഥാര്‍ത്ത പ്രശ്നമെന്താണെന്ന് കണ്ടുപിടിച്ച് പരിഹരിക്കാന്‍ ശ്രമിക്കൂ.

ബ്ലോഗില്‍ അങ്ങോട്ടുമിങ്ങോട്ടും കമന്റുകള്‍ ഇട്ട് വശീകരിച്ച് ആരും പെണ്‍‌വാണിഭമൊന്നും നടത്തിയതായി കേട്ടിട്ടില്ല. അങ്ങനെ ഉണ്ടാകാനും പോകുന്നില്ല. അങ്ങനൊക്കെ വേണമെങ്കില്‍ ഇന്റര്‍നെറ്റ് വഴി മറ്റെന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ കിടക്കുന്നു.

ആണ്‍-പെണ്‍ ലിംഗഭേദത്തെപ്പറ്റിയുള്ള ഈ തോന്നലുകളൊക്കെ ഇപ്പോഴത്തെ പ്രായത്തിന്റേതാണ്. ഒരു കല്യാണം കഴിച്ച് ഭാര്യയ്ക്കുള്ള ആണ്‍ സുഹൃത്തുക്കളെ പരിചയപ്പെടാനും, സ്വന്തം പെണ്‍സുഹൃത്തുക്കളെ ഭാര്യയ്ക്ക് പരിചയപ്പെടുത്താനുമൊക്കെ തുടങ്ങുമ്പോള്‍ തീരാവുന്ന പ്രശ്നം.

അതിനുശേഷം ആര് ആര്‍ക്ക് കമന്റിടുന്നു എന്നൊക്കെ നോക്കിയാല്‍ മറ്റൊരു വീക്ഷണകോണിലൂടെ കുറേക്കൂടി വ്യക്തമായ ഒരു ചിത്രം തെളിഞ്ഞുവരും.

ഇപ്പോളുള്ളത്.... എത്ര വായിച്ചാലും, പഠിച്ചാലും, ബിരുദം സമ്പാദിച്ചാലുമൊക്കെ ഒരു ആവറേജ് മലയാളി ഉള്ളിന്റെ ഉള്ളില്‍ കൊണ്ടുനടക്കുന്ന ഒരു സാധാരണപ്രശ്നം മാത്രം. അത് മാറിക്കോളും, മാറണം. അന്ന് ഒരുവിധം പ്രശ്നങ്ങളൊക്കെ തീരും.

ആള്‍ ദ ബെസ്റ്റ്.

Unknown പറഞ്ഞു...

2007 മെയ് മുതല് ബ്ലോഗ് ചെയ്യുന്നു.

തെറ്റ്...2007 മേയ് മുതല് ബ്ളൊഗ്ഗെറില് ബ്ളൊഗ്ഗെഴുതുന്നു. Wordpress and self built site മായിരുന്നു പണ്ടത്തേ കളികള്. wordpress ഇപ്പൊഴും ഉണ്ട്. മറ്റേത് സമയം അധികം ചെലവാക്കേണ്ടി വന്നത് കൊണ്ട് നിര്ത്തി.

മോശമില്ലാത്ത വിഷയങ്ങള് കൈകാര്യം ചെയ്യുന്നുമുണ്ട്. വായനക്കാര് ഉണ്ടായിരിക്കാം, പക്ഷെ കാര്യമായ അഭിപ്രായങ്ങള് ഒന്നും കിട്ടുന്നില്ല.അതായത് കമന്റുകള് കിട്ടുന്നില്ല എന്ന്. എത്രപേര് വായിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാന് ഹിറ്റ് കൌണ്ടറുകള് സഹായിക്കും. കമന്റുകള് 50 എണ്ണം കിട്ടിയിട്ടും വലിയ കാര്യമൊന്നുമില്ല. അതില് ആത്മാര്ത്ഥതയുള്ളത് 4 അല്ലെങ്കില് 6 എണ്ണം കാണും.

തെറ്റ്...മോശമായതും മോശമല്ലാത്തതും എന്തും കൈകാര്യം ചെയ്യും. പക്ഷെ അതിനെക്കുറിച്ച് ആധികാരികമായി എഴുതിയിട്ടുണ്ട് എന്നു തോന്നുന്നില്ല. എന്റെ വീക്ഷണകോണുകള് മാത്രമേ ഉള്ളു. അതിനെ എതിര്ക്കുന്നവരുണ്ടാകാം, അനുകൂലിക്കുന്നവരുണ്ടാകം. ഞാന് പറഞ്ഞ രീതിയില് തല്പര്യമില്ലാത്തവരുമുണ്ടാകം. കമന്റ് എന്നത് കൊണ്ട് ഞാന് പ്രതീക്ഷിക്കുന്നത് ഞാന് പറഞ്ഞത് എത്രമാത്രം ശെരിയാണു അല്ലെങ്കില് തെറ്റാണു എന്നത് മാത്രമാണു. അതു അന്പതായാലും 5 ഓ 6 ഓ ആയാലും. Hit counter wordpress സ്വമേധയ തന്നത് സ്വീകരിച്ചിട്ടുണ്ട്.

എന്തായാലും താങ്കളുടെ പ്രതിസന്ധി രൂക്ഷമാണ്. പക്ഷെ ഇത്തരം പോസ്റ്റ് ഇടുന്നതോടെ ആ പ്രതിസന്ധി വീണ്ടും ഗുരുതരമായെന്ന് വന്നേക്കും. ഗുണം ചെയ്യില്ല. യഥാര്ത്ത പ്രശ്നമെന്താണെന്ന് കണ്ടുപിടിച്ച് പരിഹരിക്കാന് ശ്രമിക്കൂ.

എന്റെ പ്രതിസന്ധി എന്നു വായിചത് തെറ്റ്. പെണ്പിള്ളാരുടെ പേരില് എന്തെഴുതിയാലും കമന്റും ഹിറ്റും കൂടുമെന്ന ചില മണ്ടന് ബുദ്ധിയും വായനയില്ലതേ എഴുതുന്നതില് കാണുന്ന ദാരിദ്ര്യവും മാത്രമാണു വിഷയം എന്റെ അസൂയ്യ എന്നത് അതിനെ വിമര്ശിക്കാനുള്ള വഴി മാത്രമാണു. യഥാര്ത്ഥതില് അങ്ങിനെ ഒന്നില്ല. അഥവാ അസൂയ ഉണ്ടെങ്കില് തന്നെ അതു നല്ല എഴുത്തുകളോടാണു. അതും ആരാധനയുള്ള അസൂയ്യ മാത്രം.

ബ്ലോഗില് അങ്ങോട്ടുമിങ്ങോട്ടും കമന്റുകള് ഇട്ട് വശീകരിച്ച് ആരും പെണ്വാണിഭമൊന്നും നടത്തിയതായി കേട്ടിട്ടില്ല. അങ്ങനെ ഉണ്ടാകാനും പോകുന്നില്ല. അങ്ങനൊക്കെ വേണമെങ്കില് ഇന്റര്നെറ്റ് വഴി മറ്റെന്തൊക്കെ മാര്ഗ്ഗങ്ങള് കിടക്കുന്നു.

എന്തു പെണ്വാണിഭം സാര്. ഇതൊക്കെ സാറിന്റെ ഓവര് റീഡിങ്ങ് അല്ലെ. പാവം ഞാനുദ്ദേശിച്ചതെന്ത് നിങ്ങള് വായിച്ചതെന്ത്. ഒരു പെണ്ണു ഫാനാകുന്നതില് വലിയകാര്യമൊന്നുമില്ല എന്നു ചിന്തിക്കുന്ന എത്ര പേരുണ്ട്?


ആണ്-പെണ് ലിംഗഭേദത്തെപ്പറ്റിയുള്ള ഈ തോന്നലുകളൊക്കെ ഇപ്പോഴത്തെ പ്രായത്തിന്റേതാണ്. ഒരു കല്യാണം കഴിച്ച് ഭാര്യയ്ക്കുള്ള ആണ് സുഹൃത്തുക്കളെ പരിചയപ്പെടാനും, സ്വന്തം പെണ്സുഹൃത്തുക്കളെ ഭാര്യയ്ക്ക് പരിചയപ്പെടുത്താനുമൊക്കെ തുടങ്ങുമ്പോള് തീരാവുന്ന പ്രശ്നം.

കല്യാണത്തിന്റെ കാര്യം...താല്പര്യമുണ്ട്. എന്റെ നിലവിലേ ഭാര്യയെ ഒന്നു കൂടി കെട്ടാന്. മമ്മുക്ക പണ്ടെതോ പടത്തില് പറഞ്ഞത് പോലെ അന്നൊന്നു ആസ്വദിച്ചു കെട്ടാന് പട്ടിയില്ല. പറ്റുമെങ്കില് ഒരു കൈ നോക്കിയേക്കാം. പിന്നെ ഞാനൊരു പെണ്കുട്ടിയുടെ എഴുത്തിനേയും വിമര്ശിച്ചിട്ടില്ല. പെണ്ണെഴുതുന്നതും ആണെഴുതുന്നതും എന്ന തരം തിരിവ് ഇതു വരെ തോന്നിയിട്ടില്ല. എഴുത്ത് എന്നു മാത്രമേ തോന്നിയിട്ടുള്ളു. പിന്നെ എന്റെ ഭാര്യ കൂടി ഇതു വായിക്കുന്നതിനാല് ഇന്നു കുടുംബകലഹം ഉറപ്പാ. ഞാനറിയാത്ത ഏതു പെണ്ണാടൊ തന്റെ ലിസ്റ്റില് ഇനിയുള്ളതെന്നു ചോദിച്ചല് 'അജ്ഞാത'മായി വന്നു മറുപടി പറഞ്ഞു സമരിയാക്കിയേക്കണം.


ഇപ്പോളുള്ളത്.... എത്ര വായിച്ചാലും, പഠിച്ചാലും, ബിരുദം സമ്പാദിച്ചാലുമൊക്കെ ഒരു ആവറേജ് മലയാളി ഉള്ളിന്റെ ഉള്ളില് കൊണ്ടുനടക്കുന്ന ഒരു സാധാരണപ്രശ്നം മാത്രം. അത് മാറിക്കോളും, മാറണം. അന്ന് ഒരുവിധം പ്രശ്നങ്ങളൊക്കെ തീരും.

പറയൂ എന്താണു നിങ്ങള് പറഞ്ഞ മാറുമെന്നു പറഞ്ഞ പ്രെശ്നം?

ആള് ദ ബെസ്റ്റ്.

Thanks

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

കമന്ടിലല്ല കാര്യം മാഷെ...
അമ്പത് ആള്‍ക്കാര്‍ കയറിയിട്ടും നാല് കമന്റ് കിട്ടിയാല്‍ എന്താ ചെയ്യാ,,??
ആദ്യം സ്വയം മനസ്സിലാക്കുക,..

Unknown പറഞ്ഞു...

എന്റമ്മേ ഇതേതു വഴിക്കാ പോകുന്നത്..ഞാനെഴുതിയത് വായിക്കണമെന്നോ കമന്റിടണമെന്നോ എന്നതല്ല ഇവിടത്തെ പ്രെശ്നം. അങ്ങിണെ ഇതു വായിച്ചു പോയത്തില്‍ ഖേദിക്കുന്നു. ഹിറ്റുണ്ടാക്കാനും കമന്റുണ്ടക്കാനുമണേല്‍ വേറെ എന്തൊക്കെ വഴികളുണ്ട്.

ഞാനാവര്‍ത്തിക്കുന്നു, പെണ്പിള്ളാരുടെ പേരില് എന്തെഴുതിയാലും കമന്റും ഹിറ്റും കൂടുമെന്ന ചില മണ്ടന് ബുദ്ധിയും വായനയില്ലതേ എഴുതുന്നതില് കാണുന്ന ദാരിദ്ര്യവും മാത്രമാണു വിഷയം. എന്റെ അസൂയ്യ എന്നത് വഴി അതിനെ ഒന്നു ഗ്ളൊറിഫൈ ചെയ്യാന്‍ നോക്കി എന്നു മാത്രം. മെയാ കുള്‍പ.. മെയാ മാക്സിമാ കുള്‍പ..

Anil cheleri kumaran പറഞ്ഞു...

നല്ല എഴുത്താണ് ഇഷ്ടപ്പെട്ടു. പല കാര്യങ്ങളും ശരിയുമാണ്.

ബാജി ഓടംവേലി പറഞ്ഞു...

:)

Unknown പറഞ്ഞു...

പിന്നെ ആ കമന്റിലെ വേർഡ് വെരിഫിക്കേഷൻ ഒഴിവാക്കിയാ ഉപകാരമായിരുന്നു.

Well മാറ്റി

അരങ്ങ്‌ പറഞ്ഞു...

അരുണ്‍.., ഈ എഴുത്തിനേ ഓര്‍ത്ത്‌ അഭിമാനം തോന്നുന്നു. ശരിയായ വീക്ഷണം. ശക്തവും ഇമ്പകരവുമായ അവതരണം. പിന്നെ കമന്റുകളോ ഫോളവേഴ്സോ അല്ലല്ലോ പ്രധാനം. കല്‍ത്തുറങ്കുകളിലും പ്രവാസകാലത്തുമൊക്കെയിരുന്നു ഇതിഹാസങ്ങളും മഹാ കാവ്യങ്ങളും എഴുതിയവരോടൊക്കെ നന്നെന്ന് പറയാന്‍ ആകാശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആത്മാര്‍ത്ഥതയുള്ള എഴുത്തുകാരനെങ്കില്‍ എഴുതി പേന മടക്കുന്നതോടെ തീര്‍ന്നു അവന്റെ ആത്മസംതൃപ്തി.